Friday, March 13, 2026 Last Updated 13 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 11.34 AM

‘‘ഓപ്പറേഷനോ റേഡിയേഷനോ എന്നത് മമ്മൂക്കയുടെ ഡോക്ടറാണ് തീരുമാനിക്കുന്നത്; അദ്ദേഹം പൂർണ ആരോഗ്യവാനായി സിനിമകളില്‍ സജീവമാകും...’’ തമ്പി ആന്റണി

uploads/news/2025/03/771678/Untitled-3.jpg
Thampi anotny about mammootty (Image Source: Facebook)

മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മമ്മൂട്ടിക്ക് കുടലില്‍ അര്‍ബുദമാണെന്നും റേഡിയേഷനിലാണെന്നുമടക്കുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്. താരത്തിന് കുടലില്‍ ക്യാന്‍സറാണെന്നും ഇതേ തുടർന്ന് മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ച്‌ താരം ചികിത്സക്കായി ചെന്നൈയിലേക്ക് മടങ്ങിയെന്നുമായിരുന്നു പ്രചാരണം. അതില്‍ ചിലതൊക്കെ സത്യമാണെങ്കിലും ചിലത് വെറുതെ പടര്‍ത്തി വിടുന്ന ഗോസിപ്പുകളുമാണ്.
ഇതിനിടയില്‍ താരത്തിന് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന രീതിയില്‍ പിആർ ഗ്രൂപ്പിന്റെതെന്ന പേരില്‍ ഒരു പ്രതികരണം മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഇതിലൊന്നിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
മമ്മൂട്ടിയുമായി അടുത്തബന്ധം പുലർത്തുന്നവരില്‍ നിന്നും അദ്ദേഹത്തിന് ചികിത്സ ആരംഭിച്ചെന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വന്നിരുന്നു. ‘‘രോഗത്തിന്റെ ഒരു ആരംഭം മാത്രമാണ്. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. രണ്ടാഴ്‌ചത്തെ റേഡിയേഷൻ കൊണ്ട് അദ്ദേഹം സുഖം പ്രാപിച്ചുവരും....’’ എന്ന് സംവിധായകന്‍ ജോസ് തോമസ് കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
ഇപ്പോഴിതാ ഇതിനു പിന്നാലെ അഭിനേതാവായ തമ്പി ആന്റണി ഫേസ്​ബുക്കില്‍ പങ്കിട്ട കുറിപ്പ് ശ്രദ്ധിക്കപ്പെടുകയാണ്. തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നു പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്‌ട്ടർന്മാരുടെ അഭിപ്രായം എന്നാണ് തമ്പി ആന്റണി കുറിച്ചത്.
‘‘മമ്മൂട്ടി, മലയാളികളുടെ മമ്മൂക്ക.
കുടലിലെ ക്യാൻസർ കൊള്നോസ്കോപ്പി യിലൂടെ യാണ് സാധാരണ കണ്ടുപിടിക്കാറുള്ളത്. അൻപതു വയസുകഴിഞ്ഞാൽ പത്തു വർഷത്തിൽ ഒരിക്കൽ ആണ് അത് ചെയ്യാറുള്ളത്. ഇല്ലെങ്കിൽ എല്ലാവരും ചെയ്യേണ്ടതാണ്. Fecal occult blood testing starts at age 45. ഇത് എല്ലാ വർഷവും ചെയ്യേണ്ടതാണ്. മമ്മൂക്ക തീർച്ചയായും അതൊക്കെ ശ്രദ്ധിക്കുന്ന ആളായിരിന്നി ക്കണം. ഭക്ഷണകാര്യത്തിലും അദ്ദേഹം അതീവ ശ്രദ്ധാലുവാണ്. പളുങ്കിൽ അഭിനയിക്കുബോൾ ഞങ്ങൾ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്. ഫിഷ് ഫ്രൈ ഉൾപ്പടെ പല മീൻ വിഭവങ്ങൾ കൊണ്ടുവന്ന പ്ലേറ്റ് മമ്മൂക്ക ഞങ്ങളുടെ അടുത്തേക്കു മാറ്റിവെക്കും.
അടുത്തിരിക്കുന്നവർക്കു കൊടുക്കാൻ ഒരു മടിയുമില്ല മമ്മൂക്കായിക്ക്. അതറിയാവുന്ന അമ്പിളിചേട്ടൻ ആ വിവരം എന്നോടത് നേരത്തെ പറഞ്ഞിരുന്നു. അന്നേ ഞാൻ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ലഘുഭഷനരീതി.
ഇപ്പോൾ ഒരുപക്ഷെ പ്രകടമായ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടിരിക്കാം. എന്നാലും തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നും പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ട്ടർന്മാരുടെ അഭിപ്രായം എന്നും കേട്ടു . ഓപ്പറേഷനോ റേഡിയേഷനോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്. അതൊക്ക കഴിഞ്ഞവരെ എനിക്കറിയാം അവരൊക്കെ ഇരുപതു വർഷംകഴിഞ്ഞിട്ടും പൂർണ ആരോഗ്യവാന്മാരായി സാധാരണ ജീവിതം നയിക്കുന്നു. മലയാളികളുടെ മമ്മൂക്ക പൂർണ ആരോഗ്യവാനായി തന്നെ വീണ്ടും സിനിമകളിൽ സജീവമാകും എന്നതിൽ ഒരു സംശയവുമില്ല. Wish him a speedy recovery....’’ തമ്പി ആന്റണി കുറിച്ചു.

Ads by Google
Monday 24 Mar 2025 11.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW