Friday, March 13, 2026 Last Updated 33 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 10.49 AM

‘‘നായികയ്ക്കോ, അവരുടെ പിതാവിനോ പ്രശ്നമില്ല, നിങ്ങള്‍ക്ക് എന്താണ് പ്രശ്നം? ’’സല്‍മാന്‍ ഖാന്‍; രശ്മികയുടെ മകള്‍ക്കൊപ്പവും പ്രവര്‍ത്തിക്കുമെന്ന് താരം

സല്‍മാന്‍ ഖാനും രാശ്മിക മന്ദാനയും ഒരുമിച്ചെത്തുന്ന ‘സിക്കന്ദര്‍’ സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ നായികയും നായകനും തമ്മില്‍ 31 വയസ്സിന്റെ അന്തരമുണ്ടെന്ന വിമര്‍ശനത്തെക്കുറിച്ചുള്ള പ്രതികരണം അറിയിക്കുകയാണ് സല്‍മാന്‍.
Salman Khan, Rashmika Mandanna, Sikandar Movie
Salman Khan reacts to 31 year age gap with Rashmika Mandanna (Image Source: Youtube)

തെന്നിന്ത്യയുടെ എക്സ്പ്രെഷന്‍ ക്വീനായി ആരാധകര്‍ നെഞ്ചിലേറ്റിയ താരമാണ് രാശ്മിക മന്ദാന. താരത്തിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം ആരാധകരുടെ സ്വന്തം ഭായ് ജാനായ സല്‍മാനൊപ്പമാണ്. ചിത്രം അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. സല്‍മാന്‍-രാശ്മിക കോമ്പോയിലെത്തുന്ന ‘സിക്കന്ദര്‍’ മാർച്ച്‌ 30-നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. എന്നാല്‍ ഇരുവരുടെയും പ്രായ വ്യത്യാസത്തെക്കുറിച്ച് വളരെയധികം കമന്റുകള്‍ സോഷ്യല്‍ മീഡിയയിലെത്തുന്നുണ്ട്. നായകനും നായികയും തമ്മില്‍ നല്ല പ്രായവ്യത്യാസമുണ്ടെന്നാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സല്‍മാൻ. നായികയ്ക്കോ അവരുടെ പിതാവിനോ പ്രശ്നമില്ലെങ്കില്‍ മറ്റുള്ളവർക്ക് എന്താണ് പ്രശ്നമെന്നാണ് സല്‍മാന്‍ ചോദിച്ചത്.
‘‘ഞാനും ചിത്രത്തിലെ നായികയും തമ്മില്‍ 31-വയസ്സിന്റെ പ്രായവ്യത്യാസമുണ്ടെന്ന് പലരും പറയുന്നു. നായികയ്ക്കോ അവരുടെ പിതാവിനോ പ്രശ്നമില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്താണ് പ്രശ്നം?. രശ്മിക വിവാഹം കഴിച്ച്‌ ഒരു മകളുണ്ടാകുകയും അവള്‍ വലിയ താരമാകുകയും ചെയ്താല്‍ ഞാൻ അവള്‍ക്കൊപ്പവും ചേർന്ന് പ്രവർത്തിക്കും. അമ്മയുടെ അനുവാദം വാങ്ങിയിട്ടായിരിക്കും ഇത് ചെയ്യുക....’’സല്‍മാൻ പറഞ്ഞു.
ഒപ്പം രാശ്മികയുടെ പ്രൊഫഷണലിസത്തെ പുകഴ്ത്തുകയും ചെയ്തു താരം. ‘‘രശ്മിക ചിത്രത്തിന്റെ ഭാഗമായി മികച്ച രീതിയിലാണ് പ്രവർത്തിച്ചത്. അവർ രാത്രി 7 മണിക്ക് പുഷ്പ 2 വിന്റെ ഷൂട്ടിങ് അവസാനിപ്പിച്ച്‌ 9 മണിക്ക് ഞങ്ങള്‍ക്കൊപ്പം ചേരുമായിരുന്നു. രാവിലെ 6.30 വരെ അത് തുടരും. പിന്നീട് പുഷ്പ 2 വില്‍ അഭിനയിക്കാനായി പോകും. കാലിന് പരിക്ക് പറ്റിയിട്ടും ഞങ്ങള്‍ക്കൊപ്പം ഷൂട്ടിങ് തുടർന്നു. ഒരു ദിവസം പോലും ഷൂട്ടിങ് ഒഴിവാക്കിയില്ല...’’ സല്‍മാന്‍ പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തിയപ്പോഴായിരുന്നു സല്‍മാന്റെ പ്രതികരണം.

സല്‍മാൻ ഖാന്റെ ഇൻട്രൊ സീനാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചിത്രത്തിന്റെ സംവിധായകനായ എ.ആർ. മുരുഗദോസ് പറഞ്ഞത് വൈറലായി മാറിയിരുന്നു. ‘‘സല്‍മാൻ ഖാന്റെ താരപരിവേഷം കൂടി കണക്കിലെടുത്താണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതെന്നും ആക്ഷൻ കൂടാതെ കുടുംബന്ധങ്ങള്‍ക്ക് കൂടി പ്രാധാന്യംനല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്റെ ഗജിനി എന്ന ചിത്രത്തിന്റെ കാതല്‍ പ്രണയമായിരുന്നെങ്കില്‍ സിക്കന്ദറില്‍ അത് ഭാര്യാ- ഭർതൃ ബന്ധമാണ്...’’ എ.ആർ മുരുഗദോസ് പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW