Friday, March 13, 2026 Last Updated 16 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 10.22 AM

പ്രിയപ്പെട്ട മീനൂട്ടിക്ക് ജന്മദിനാശംസകളുമായി കാവ്യ മാധവന്‍, കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ പങ്കിട്ട് താരം; അമ്മയായ ദിവസം മഞ്ജു മറന്നോയെന്ന് ആരാധകര്‍

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിയുടെ 25-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോഴിതാ കാവ്യ മാധവന്‍ മീനാക്ഷിയ്ക്കായി കുറിച്ച ആശംസകളും ചിത്രങ്ങളുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

സിനിമയിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികളുടെ ഇഷ്ട താരപുത്രിയാണ് മീനാക്ഷി ദിലീപ്. ജനപ്രിയ നായകന്‍ ദിലീപിന്റെയും മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ വിശേഷണമുള്ള മഞ്ജുവാര്യരുടെ ഏക മകള്‍. അച്ഛനമ്മാര്‍ വേര്‍പിരിഞ്ഞ അന്നുമുതല്‍ ദിലീപിനൊപ്പമാണ് മീനാക്ഷി. പിന്നീട് അച്ഛന്‍
ദിലീപ്, കാവ്യ മാധവനെ ജീവിതത്തിലേക്ക് കൂട്ടിയപ്പോഴും എല്ലാത്തിനും മുന്‍പന്തിയിലുണ്ടായിരുന്നത് മീനാക്ഷിയായിരുന്നു.
അച്ഛന്റെ പെറ്റാണ് മീനാക്ഷി. കാവ്യയ്ക്കും ദിലീപിനും മഹാലക്ഷ്മി എന്ന മകള്‍ ജനിച്ചപ്പോള്‍ അനിയത്തിക്കുട്ടിയുടെ സ്വന്തം ചേച്ചിക്കുട്ടിയായി വാരിയെടുക്കാനും കൊഞ്ചിക്കാനും കൈ പിടിച്ച് നടത്താനുമൊക്കെ മീനാക്ഷി മുന്നില്‍ ത​ന്നെയുണ്ട്. കാവ്യയുടെയും നല്ലൊരു സുഹൃത്താണ് മീനാക്ഷിയെന്ന് ഇവര്‍ ഒരുമിച്ചുള്ള ചിത്രങ്ങളില്‍ നിന്നും ആരാധകര്‍ക്കും മനസ്സിലായിട്ടുണ്ട്.
സിനിമയില്‍ അല്ലെങ്കില്‍ കൂടി​ ഡോക്ടര്‍ പഠനം കഴിഞ്ഞെത്തിയ മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും യാത്രകളുമൊക്കെ താരപുത്രി അതിലൂടെ പങ്കിടാറുണ്ട്. ഇക്കഴിഞ്ഞ ദിവസം മീനാക്ഷിയുടെ ജന്മദിനമായിരുന്നു. സോഷ്യല്‍ മീഡിയ നിറയെ മീനാക്ഷി ദിലീപിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയാണ് വൈറല്‍ ആവുന്നത്. ദിലീപും കാവ്യ മാധവനും മഹാലക്ഷ്മിയുമൊക്കെ ചേർന്ന് പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചിരുന്നു.
ഇപ്പോഴിതാ മീനാക്ഷിയുടെ 25-ാം ജന്മദിനത്തില്‍ നിന്നുള്ള ചിത്രങ്ങളും ആശംസകളും പങ്കിടുകയാണ് കാവ്യ മാധവന്‍. ‘‘ഞങ്ങളുടെ പ്രിയപ്പെട്ട മീനുട്ടി, നിങ്ങള്‍ക്ക് 25-ാം ജന്മദിനം ആശംസിക്കുന്നു...’’ എന്നാണ് കാവ്യ കുറിച്ചത്. ഒപ്പം എല്ലാവരും ഒരുമിച്ചുള്ള ഫാമിലി ചിത്രവും കേക്കിന്റെ ചിത്രവും കാവ്യ പങ്കുവച്ചിട്ടുണ്ട്.

എല്ലാവരും ചേർന്ന് പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ വീഡിയോയും കാവ്യയുടെ ഫാന്‍ പേജിലുണ്ട്. അതിഥികള്‍ക്കു വീട്ടുകാർക്കും ഒപ്പം മീനാക്ഷി കേക്ക് മുറിക്കുന്നത് വീഡിയോയില്‍ കാണാം. കേക്ക് മുറിച്ച ശേഷം ആദ്യം അച്ഛൻ ദീലീപിനും പിന്നീട് കാവ്യമാധവനും അനുജത്തി മഹാലക്ഷ്മിക്കും മീനാക്ഷി കേക്ക് നല്‍കുന്നതും കാണാം.
നിരവധി പേരാണ് കാവ്യ മാധവന്റെ പോസ്റ്റിന് കമന്റുകളുമായി എത്തുന്നത്. ‘എങ്ങനെയാണ് കാവ്യ മീനാക്ഷിയെ ഇത്രയേറെ സ്നേഹിക്കുന്നത്, സ്വന്തം അമ്മ നല്‍കുന്നതിനെക്കാളും സ്നേഹം കാവ്യ നല്‍കുന്നുണ്ട്’ എന്നതടക്കമാണ് കമന്റുകള്‍. കമന്റുകളില്‍ മഞ്ജു വാര്യരും വരുന്നുണ്ട്. ‘അമ്മയായ ദിവസം, എത്ര അഭിനയിച്ചാലും ഒരു പെണ്ണിന്റെ ശാപമില്ലേ’ എന്നാണ് കമന്റുകള്‍.
മീനാക്ഷിയുടെ പിറന്നള്‍ ദിവസം മഞ്ജു പ്രത്യേകിച്ച്‌ പോസ്റ്റുകളൊന്നും പങ്കുവെച്ചിട്ടില്ല. മീനാക്ഷി എം ബി ബി എസ് പാസായപ്പോള്‍ പോലും മഞ്ജുവിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. . ബിരുദദാന ചടങ്ങില്‍ ദിലീപും കാവ്യയും പങ്കെടുത്തിരുന്നു.

ചെന്നൈയിലെ എംബിബിഎസ് പഠനത്തിന് ശേഷം ഹൗസ് സർജൻസി ചെയ്യുകയാണ് മീനാക്ഷി. ഇൻസ്റ്റാഗ്രാമിലും സജീവ സാന്നിധ്യമാണ് താരപുത്രി. നിരവധി ഫോട്ടോ ഷൂട്ടുകളും മീനാക്ഷി ചെയ്യാറുണ്ട്. ഡോ.മീനാക്ഷിയെന്ന് അറിയപ്പെടാനാണ് താത്പര്യമെന്ന് ദിലീപ് വളരെ മുമ്പ് പറഞ്ഞിട്ടുണ്ട്.
2000 മാർച്ചിലാണ് ദിലീപിനും മഞ്ജു വാര്യർക്കും മീനാക്ഷി ജനിച്ചത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് മഞ്ജു ദിലീപുമായി പ്രണയത്തിലായതും വിവാഹം ചെയ്തതും. അതോടെ സിനിമയില്‍ നിന്ന് മഞ്ജു ബ്രേക്കെടുത്ത് മുഴുവന്‍ സമയ വീട്ടമ്മയായി. എന്നാല്‍ മഞ്ജുവും ദിലീപും വേർപിരിഞ്ഞപ്പോള്‍ മീനാക്ഷി ദിലീപിനൊപ്പം പോയി. മീനാക്ഷിയെക്കുറിച്ച്‌ പറയുമ്പോള്‍ ദിലീപിന് നൂറു നാവാണ്.
മീനാക്ഷിയും കാവ്യുയും തമ്മില്‍ നല്ല സ്നേഹത്തിലാണ്. കാവ്യയുടെ ലക്ഷ്യയുടെ മോഡാലായി മീനാക്ഷി എത്തിയിട്ടുണ്ട്. മീനാക്ഷിയും കാവ്യയും ഒപ്പമുള്ള ഒരുപാട് ഫോട്ടോസ് കാണാറുണ്ടെങ്കിലും മീനാക്ഷിയും മഞ്ജുവും ഒന്നിച്ചുള്ള ഫോട്ടോസൊന്നും കാണാനില്ല. മഞ്ജു മീനാക്ഷിയെക്കുറിച്ചോ മീനാക്ഷി മഞ്ജുവിനെക്കുറിച്ചോ സംസാരിക്കാറുമില്ല.
വിവാഹ ബന്ധം വേർപെടുത്തിയ ശേഷം മഞ്ജു മലയാള സിനിമയിലേക്ക് തിരിച്ചെത്തി. ഇപ്പോള്‍ മലയാളത്തിലും തമിഴിലുമൊക്കെ തിരക്കുള്ള നടിയാണ് മഞ്ജു. മഞ്ജുവുമായുള്ള വിവാഹം ബന്ധം വേർപെടുത്തിയതിന് അധിക നാള്‍ കഴിയും മുമ്പ് ദിലീപ് കാവ്യയെ വിവാഹം ചെയ്തു.

Ads by Google
Monday 24 Mar 2025 10.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW