-->
ഡോണൾഡ് ട്രംപ് പ്രസിഡന്റായി ചുമതലേറ്റെടുത്തതിന് പിന്നാലെ രാജിവെച്ച യുഎസ് അറ്റോർണി ജെസീക്ക ആബറിനെ ശനിയാഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജെസീക്ക വെർജീനിയയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിന്റെ (EDVA) ചുമതല വഹിച്ചിരുന്ന അറ്റോർണിയായിരുന്നു . വിർജീനിയയിലെ അലക്സാണ്ട്രിയയിലുള്ള അവരുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.
രാവിലെയാണ് അലക്സാണ്ട്രിയ പോലീസ് ബെവർലി ഡ്രൈവിലെ 900 ബ്ലോക്കിൽ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ആബറിന്റെ മരണവാർത്ത കേട്ടപ്പോൾ ഹൃദയം തകർന്നുവെന്ന് വിർജീനിയയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിന്റെ നിലവിലെ യുഎസ് അറ്റോർണി എറിക് സീബർട്ട് പറഞ്ഞു. നേതാവ്, ഉപദേഷ്ടാവ്, പ്രോസിക്യൂട്ടർ എന്നീ നിലകളിൽ അവർ സമാനതകളില്ലാത്തവരായിരുന്നുവെന്നും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അവർ എത്രമാത്രം നേട്ടങ്ങൾ കൈവരിച്ചു എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.