-->
മലയാളിയായ അച്ഛനും ഇറാനിയായ അമ്മയ്ക്കും ജനിച്ച പ്രമുഖനായ ഇന്ത്യന്‍ നടനും മോഡലുമാണ് ജോണ്‍ ഏബ്രഹാം. നിരവധി ബ്രാന്‍ഡുകള്‍ക്ക് മോഡലായിരുന്ന ജോണ്‍ ഏബ്രഹാം മികച്ച കഥാപാത്രങ്ങളിലൂടെയാണ് ബിഗ് സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. 2004 ല്‍ ധൂം എന്ന ചിത്രത്തിലൂടെ കേരളത്തിലും ഒരുപാട് ആരാധകരെ നേടാന്‍ താരത്തിന് കഴിഞ്ഞു.
കരിയറില്‍ താരം തിളങ്ങി നില്‍ക്കുന്ന സമയമാണിപ്പോള്‍. ദ് ഡിപ്ലോമാറ്റ് ആണ് ജോണിന്റേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ലഭിച്ചത് സമ്മിശ്ര പ്രതികരണമാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളാണിപ്പോള്‍ താരം.
ഇപ്പോഴിതാ അഭിമുഖത്തിനിടെ തനിക്ക് ലഭിച്ച ഒരു ചുംബനത്തേക്കുറിച്ച് ജോണ്‍ ഏബ്രഹാം പറഞ്ഞതാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ചുംബനമായിരുന്നു അതെന്ന് പറയുകയാണ് ജോണ്‍. ഷാരൂഖാനൊപ്പമുള്ള ഒരു ഫോട്ടോ അവതാരകന്‍ കാണിച്ചപ്പോഴാണ് ഷാരൂഖ് ഖാനില്‍ നിന്നാണ് ആ ചുംബനം കിട്ടിയതെന്ന് ജോണ്‍ പറഞ്ഞത്.
‘‘പത്താന്റെ വിജയാഘോഷ പാർട്ടിയില്‍ വച്ചെടുത്ത ഫോട്ടോയാണിത്. എന്റെ ജീവിതത്തില്‍ എനിക്ക് ലഭിച്ച ഏറ്റവും മികച്ച ചുംബനം, അതൊരു സ്ത്രീയില്‍ നിന്നല്ല, ഷാരൂഖ് ഖാനില്‍ നിന്നാണ്. പത്താന്റെ വിജയാഘോഷത്തിലായിരുന്നു അത്. ഒരുപക്ഷേ ഞാൻ പ്രവർത്തിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച സഹനടന്മാരില്‍ ഒരാളായിരിക്കാം അദ്ദേഹം...
എത്ര സുന്ദരനായ മനുഷ്യനാണ് അദ്ദേഹം, വളരെ ദയാലുവായ വ്യക്തിയും. എന്റെ മാനേജർ ഒരിക്കല്‍ പറയുകയുണ്ടായി, സ്നേഹം എന്താണെന്ന് ഞങ്ങളെ പഠിപ്പിച്ചത് അദ്ദേഹമാണെന്ന്. കൈകള്‍ പുറത്തേക്ക് നീട്ടുമ്ബോള്‍ അദ്ദേഹം പൂർണതയുള്ള മനുഷ്യനെപ്പോലെയാണ്....’’ ജോണ്‍ എബ്രഹാം പറഞ്ഞു.
2023 ലാണ് സ്പൈ ത്രില്ലറായ പത്താൻ തിയറ്ററുകളിലെത്തിയത്. ഷാരൂഖ് ഖാൻ, ജോണ്‍ എബ്രഹാം, ദീപിക പദുക്കോണ്‍, സല്‍മാൻ ഖാൻ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ജിം എന്ന വില്ലൻ കഥാപാത്രമായിരുന്നു ജോണ്‍ ഈ സിനിമയില്‍. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് നിർമിച്ചത്. തെഹ്‌റാൻ ആണ് ജോണ്‍ എബ്രഹാമിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം.