Saturday, March 14, 2026 Last Updated 14 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 22 Mar 2025 11.31 AM

ഫെഡറലിസം സംരക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ ഒന്നിച്ചെന്ന് സ്റ്റാലിന്‍ ; കരിങ്കൊടിക്ക് ആഹ്വാനം ചെയ്ത് ബിജെപി

uploads/news/2025/03/771278/pinarayi.jpg

ചെന്നൈ: മണ്ഡലപുനര്‍നിര്‍ണ്ണയത്തിനെതിരേ പ്രതിപക്ഷത്തെ നേതാക്കളുടെ കൂട്ടായ്മ ചരിത്രമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഫെഡറലിസം സംരക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ ഒരുമിച്ച ദിവസമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വിളിച്ച യോഗത്തില്‍ മൂന്ന് മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ 13 രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളാണ് പങ്കെടുക്കുന്നത്. പ്രതിപക്ഷ യോഗത്തിനെതിരേ ബിജെപി കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്ന സ്റ്റാലിനെ കൂടാതെയുള്ള മുഖ്യമന്ത്രിമാര്‍. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പി.എം.എ.സലാം തുടങ്ങിയവരും കേരളത്തില്‍ നിന്ന് പങ്കെടുക്കുന്നുണ്ട്. ബിജെപി തമിഴ്‌നാട്ടിലെ വീടുകള്‍ക്ക് മുന്നില്‍ ഇന്ന് കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ജനസംഖ്യാ അനുപാതത്തെ അടിസ്ഥാനമാക്കി പാര്‍ലമെന്ററി മണ്ഡലങ്ങളെ പുനര്‍നിര്‍വചിക്കുന്ന 2026 ലെ അതിര്‍ത്തി നിര്‍ണ്ണയ പ്രക്രിയയെ കുറിച്ചുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യുക എന്നതാണ് യോഗത്തിന്റെ പ്രാഥമിക ലക്ഷ്യം. മണ്ഡല പുനര്‍ നിര്‍ണയം ദക്ഷിണേന്ത്യയിലെ ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണത്തെ ബാധിക്കുമെന്നാണ് സ്റ്റാലിന്‍ കുറ്റപ്പെടുത്തുന്നത്. സീറ്റുകള്‍ കുറയ്ക്കാന്‍ അനുവദിക്കില്ലെന്നാണ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവ കുമാറും പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിനെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു, എന്നാല്‍ പങ്കെടുക്കുന്നില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW