Friday, March 20, 2026 Last Updated 13 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 22 Mar 2025 08.51 AM

കുറുപ്പംപടി പീഡനക്കേസ്: പെണ്‍കുട്ടികള്‍ക്ക് അമ്മയും ആണ്‍ സുഹൃത്തും ചേര്‍ന്ന് മദ്യം നല്‍കിയിരുന്നതായി സൂചന

kuruppampady, minor, sisters, molesting, case, updates

പെരുമ്പാവൂര്‍: കുറുപ്പംപടി പീഡനക്കേസില്‍ അമ്മയും ആണ്‍ സുഹൃത്തും ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്ക് നിരന്തരം മദ്യം നല്‍കിയിരുന്നുവെന്നും തുടര്‍ന്നായിരുന്നു ക്രൂര പീഡനമെന്നും സൂചന. ക്ലാസ് ടീച്ചറുടെ മൊഴിയിലും കുട്ടികളുടെ മൊഴികളിലും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. പെണ്‍കുട്ടികളുടെ അമ്മയെ ഇന്നലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇന്നലെ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ രാത്രിയോടെയായിരുന്നു അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അമ്മ കുറ്റസമ്മതം നടത്തിയിട്ടില്ലെങ്കിലും ആണ്‍ സുഹൃത്ത് പീഡിപ്പിക്കുന്നതിനെ കുറിച്ച് അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന കുട്ടികളുടെയും ക്ലാസ് ടീച്ചറുടെയും മൊഴി കേസില്‍ നിര്‍ണായകമായി. കഴിഞ്ഞദിവസം അറസ്റ്റിലായ ആണ്‍ സുഹൃത്ത് ധനേഷും മൂന്നുമാസമായി അമ്മയ്ക്ക് പീഡനത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് മൊഴി നല്‍കിയിട്ടുണ്ട്.

പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെയാണ് ടാക്‌സി ഡ്രൈവറായ ധനേഷ് ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പ്രതി റിമാന്‍ഡിലാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW