Saturday, March 14, 2026 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 21 Mar 2025 03.12 PM

മുടി കൊഴിച്ചില്‍ നിയന്ത്രിച്ചു നിര്‍ത്താം ; മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും

foods

മുടി കൊഴിച്ചില്‍ മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരയ്ക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്‌നമുണ്ടാകുന്ന ഒന്നാണ്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. തലമുടി കൊഴിയുന്നതില്‍ ആശങ്കയുള്ളവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ മുടി കൊഴിച്ചില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ബയോട്ടിന്‍ ധാരാളം അടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ കഴിയ്ക്കാം.....

* മുട്ടയുടെ മഞ്ഞ - മുടികൊഴിച്ചില്‍, താരന്‍, മുടിയുടെ ഉള്ള് കുറയുന്ന പ്രശ്നം എന്നിവയെ നേരിടാന്‍ മുട്ടയുടെ മഞ്ഞ സഹായിക്കും.

* വാല്‍നട്ടുകള്‍ - വാല്‍നട്ടുകള്‍ മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനുള്ള ആന്റിഓക്‌സിഡന്റുകള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ്.

* ബദാം - ബയോട്ടിന്‍, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ ബദാമും മുടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്.

* സൂര്യകാന്തി വിത്ത് - ശക്തമായ മുടി വേരുകള്‍ക്ക് ബയോട്ടിന്‍, വിറ്റാമിന ഇ, സെലിനിയം എന്നിവ അടങ്ങിയ സൂര്യകാന്തി വിത്ത് ഗുണം ചെയ്യും.
* ചീര - ചീരയിലും ധാരാളം ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. മുടിക്കും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ശരീരത്തില്‍ രക്തം വയ്ക്കുന്നതിനുമെല്ലാം ഇവ നല്ലതാണ്.

* അവക്കാഡോ - വിറ്റാമിന്‍ ഇ, ബയോട്ടിന്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുള്ള അവക്കാഡോ നിങ്ങള്‍ക്ക് തിളക്കമുള്ളതും കട്ടിയുള്ളതുമായ തലമുടി നല്‍കുന്നു.

* മധുരക്കിഴങ്ങ് - ബയോട്ടിന്‍ വിറ്റമിന്റെ കലവറയാണ് മധുരക്കിഴങ്ങ്. മുടിയുടെ ആരോഗ്യം സംരക്ഷിക്കാനായി ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW