-->
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി നാലു പതിറ്റാണ്ടിലധികമായി വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. മലയാളിയുടെ വികാരമായ മമ്മൂട്ടി സഹനായകനായി തുടങ്ങി പിന്നീട് മലയാളിമനസ്സിലെ ജെന്റില്‍മാന്‍ നായകനായും, സീരിയസ്സ് കഥാപാത്രമായും വില്ലനായുമൊക്കെ തിളങ്ങിയിട്ടുണ്ട്. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയാണ് താരം ഇത്രയധികം പ്രേക്ഷകരെ നേടിയെടുത്തത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആരാധകര്‍ക്ക് ഏറെ വേദന നല്‍കുന്നൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
മമ്മൂട്ടിയ്ക്ക് വൻകുടലില്‍ അർബുദത്തിന്റെ പ്രാഥമിക ലക്ഷണമെന്ന തരത്തിലുള്ള റിപ്പോർട്ട് പുറത്തുവന്നതോടെ മലയാളികള്‍ ഒന്നാകെ തളർന്നു. എല്ലാവരും അതോടെ ഒന്നടങ്കം അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥനയായി. ഉറ്റ സുഹൃത്തും സഹോദര തുല്യനുമായ മോഹൻലാല്‍ ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തിയതും ആരാധകരെ ഏറെ നൊമ്പരപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള ഔദ്യോഗിക സ്ഥിരീകരണവും താരവുമായി ബന്ധപ്പെട്ട് ആരും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇതിനിടെയില്‍ മമ്മൂട്ടി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു എന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ അതിനു പിന്നാലെ നിറഞ്ഞ ചിരിയോടെയുള്ള മമ്മൂട്ടിയുടെ ഒരു പുതുപുത്തന്‍ ചിത്രം പങ്കിട്ടിരിക്കുകയാണ് താരത്തിന്റെ മേക്കപ്പ്മാനും നിർമാതാവുമായ ജോർജ്. പേഴ്സണല്‍ ഫോട്ടോഗ്രാഫര്‍ ശരണ്‍ ബ്ലാക്ക് സ്റ്റാർ പകർത്തിയ ചിത്രമാണ് ജോർജ് പങ്കുവച്ചത്. ‘‘ഒരു രാജകീയ പുഞ്ചിരി ഒരിക്കലും ഊരാൻ പറ്റാത്ത കിരീടമാണ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്. മമ്മൂക്ക, ചിരി, രാജകീയമായ ചിരി, പോസിറ്റിവിറ്റി, പോട്രെയ്റ്റ്, ഹാപ്പിനെസ്സ് എന്നിങ്ങനെ ഒരുപാട് ഹാഷ് ടാഗുകളും ജോര്‍ജ് നല്‍കിയിട്ടുണ്ട്. ഹാപ്പിനസ് ഡേയില്‍ മമ്മൂക്കയുടെ പുത്തൻ പടം കണ്ട സന്തോഷത്തിലാണ് ആരാധകര്‍. സോണിയില്‍ എടുത്തതാണ് ഫോട്ടോ എന്നും കുറിച്ചിട്ടുണ്ട്. പ്രിന്റഡ് ഷര്‍ട്ട് ധരിച്ചുള്ള ചിത്രത്തില്‍ ചുള്ളന്‍ ചെക്കനായിട്ടാണ് മമ്മൂട്ടിയെ കാണുന്നത്.
ലോകം ഹാപ്പിനെസ് ഡേ ആഘോഷിക്കുന്ന ദിനത്തില്‍ പുഞ്ചിരി തൂകുന്ന മുഖങ്ങളാണ് സോഷ്യല്‍ മീഡിയയിലെങ്ങും. അക്കൂട്ടത്തില്‍ നിറപുഞ്ചിരിയോടെയുള്ള മമ്മൂക്കയുടെ ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്. ഫോട്ടോയക്ക് താഴെ കമന്റുകളില്‍ സ്‌നേഹം വാരിവിതറുകയാണ് ആരാധകര്‍ ഇപ്പോള്‍. ഏറെ നാളായി കാത്തിരുന്ന ചിരിയാണ് ഇത്, ആരോഗ്യവാനായി മമ്മൂട്ടിയെ കാണാൻ സാധിച്ചതിലെ സന്തോഷമുണ്ട്, ഏറെ സന്തോഷമായെന്നും പറയുന്നവര്‍ ഏറെയുണ്ട്.
ആ പോസ്റ്റിലെ കമന്റില്‍ കാണാം. സ്‌നേഹവും സന്തോഷവും അറിയിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
അതേസമയം അതേസമയം മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രമായ ബസൂക്കയിലെ പുതിയ പോസ്റ്ററും നേരത്തെ പുറത്തുവിട്ടിരുന്നു. വന്‍ വരവേല്‍പ്പായിരുന്നു ഇതിനും ലഭിച്ചത്. കലൂർ ഡെന്നീസിന്റെ മകൻ ഡിനോ ഡെന്നീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് താരത്തിന്റെ പുതിയ പ്രോജക്റ്റ്. ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. ഇരുവരും ഒന്നിച്ചുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര തുടങ്ങിയ ഒരു വലിയ താര നിര അണിനിരക്കുന്ന സിനിമയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ മഹേഷ് നാരായണ ചിത്രം.