Friday, March 13, 2026 Last Updated 25 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 20 Mar 2025 08.01 PM

യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ആശ മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കും; പി കെ കുഞ്ഞാലിക്കുട്ടി

udf, p k kunjalikutty

സര്‍ക്കാരിന് സാമ്പത്തിക പ്രശ്‌നമുണ്ടെങ്കില്‍ വഴി സര്‍ക്കാര്‍ കണ്ടെത്തണമെന്ന് മുസളിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. യു ഡി എഫ്‌നെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ആശ മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കും.

പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തും. ആശാവര്‍ക്കര്‍മാരെ 38 ദിവസം കഴിഞ്ഞാണ് ചര്‍ച്ചക്ക് പോലും കഷണിച്ചത്. സമരത്തിന് ഉള്ളത് ഒരാള്‍ ആണെങ്കിലും ആവശ്യം ന്യായമാണോ എന്നാണ് നോക്കേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.

മന്ത്രിക്ക് അപ്പോയിന്മെന്റ് കിട്ടാത്തതിന്റെ കാരണം അതനുസരിച്ച് നോക്കാത്തത് കൊണ്ട്. സംഭവത്തെ നിസ്സാരമായാണ് സര്‍ക്കാര്‍ കാണുന്നത്.പട്ടിണി സമരമാണ് നടത്തുന്നത്. പ്രതിപക്ഷം സമരത്തിന് എല്ലാ രീതിയിലും പിന്തുണ നല്‍കുന്നുണ്ട്.ഗവണ്‍മെന്റ് വഴി കണ്ടുപിടിക്കണം.

38 ദിവസം കഴിഞ്ഞിട്ട് ആണ് ചര്‍ച്ചയ്ക്ക് പോലും വിളിച്ചത്.ന്യായമായ ശമ്പളം കൊടുക്കുക എന്നത് ഒഴിവാക്കാന്‍ കഴിയാത്ത കാര്യം. ആദ്യഘട്ടത്തില്‍ തന്നെ ചര്‍ച്ചയ്ക്ക് വിളിക്കാമായിരുന്നു. ഇത് മോശമായ ഒരു സമീപനമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW