Monday, March 16, 2026 Last Updated 8 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jun 2025 05.51 PM

ജനങ്ങൾ മൊത്തം അസംതൃപ്‌തരാണ്; മലപ്പുറത്ത് ഒരു പ്രശ്നവും ഇല്ല, ഇത്ര സമാധാനം ഉള്ള വേറെ ജില്ല ഉണ്ടോ?: പി കെ കുഞ്ഞാലിക്കുട്ടി

kunjalikutty

നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ്, യുഡിഎഫ് കൺവെൻഷൻ വൻ വിജയമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. എല്ലാ ചർച്ചയും ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചായിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ ഒടുക്കം വരെ ഒരു കുട്ടിയും പന്തലിൽ നിന്നും പോയിട്ടില്ല.

കെസി വേണുഗോപാൽ പറഞ്ഞത് എല്ലാഴ്പോഴും പെൻഷൻ കൊടുക്കണം എന്നാണ്. അത്തരം വിവാദം ഉപയോഗിച്ച് മലയോര പ്രശ്നത്തെ മറക്കാനാകില്ല. മലപ്പുറത്തെ പോലെയുള്ള സമാധാനപരമായ ജില്ല വേറെ ഉണ്ടോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

ഇത്ര സമാധാനം ഉള്ള വേറെ ജില്ല ഉണ്ടോ ?? ഒരു പ്രശ്നവും മലപ്പുറത്ത് ഇല്ല. അതൊക്കെ തെരെഞ്ഞെടുപ്പിൽ ചർച്ചയാകുന്നത് സ്വാഭാവികമാണ്. ജനങ്ങൾ മൊത്തം അസംതൃപ്‌തരാണ്, അത് തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ജനകീയ വിഷയങ്ങൾ ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകും.

കൂരിയാടിന്റെ തുടർച്ചയാണ് വലിയപറമ്പിലേതും. പൊട്ടി വീണില്ല എന്നെ ഉള്ളൂ. പൊട്ടലിന്റെ ആദ്യ സ്റ്റേജാണ്,തറയാണ് ഇരുന്നത്. കേരളം ഒട്ടാകെ വിള്ളൽ ഉണ്ട്. അശാസ്ത്രീയ ഡിസൈൻ ആണെന്ന് അവർ തന്നെ സമ്മതിച്ചതാണ്.

Ads by Google
Ads by Google
TRENDING NOW