-->
നിര്‍മ്മലാ സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച പൊതുവിലുള്ള കാര്യങ്ങള്‍ സംസാരിക്കുന്നതിനായിരുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മുഖ്യ മന്ത്രി - ധന മന്ത്രി കൂടിക്കാഴ്ച നടക്കുമ്പോള്‍ താന്‍ നിയമസഭയില്‍ ഉണ്ടായിരുന്നു. താന്‍ പങ്കെടുത്താത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷത്തിന് പോലും സംശയമില്ല.കൂടിക്കാഴ്ചയില്‍ പ്രത്യേകം ഒന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്യൂബിലെ സംഘങ്ങളെ ഇന്ന് വൈകിട്ട് കാണുന്നുണ്ട്. അവര്‍ ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എത്തിയതാണ്. നേരത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ക്യൂബ സന്ദര്‍ശിച്ചിരുന്നു. പരസ്പരം സഹകരിക്കാവുന്ന മേഖലകളില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നത് ചര്‍ച്ച ചെയ്തു. ആരോഗ്യ രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ക്യൂബക്ക് കഴിഞ്ഞിട്ടുണ്ട്. ഏതു സഹകരണവും ധനകാര്യ കാര്യങ്ങള്‍ക്ക് കൂടുതല്‍ ഗുണം ഉണ്ടാവുന്നതാണെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
അതേസമയം സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വിഷു, റംസാന്‍ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നത്.