Tuesday, March 17, 2026 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 29 Mar 2025 06.22 PM

കേരളത്തിന് ലഭിക്കേണ്ട പണത്തിന്റെ വലിയൊരു ഭാഗം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നില്ല; കെ എന്‍ ബാലഗോപാല്‍

kn balagopal, kerala

കേരളത്തിന് ലഭിക്കേണ്ട പണത്തിന്റെ വലിയൊരു ഭാഗം കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ബിജെപി ഇതര സംസ്ഥാനമായതാണ് കാരണമെന്ന് മന്ത്രി ആരോപിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ കേന്ദ്രത്തിന്റേത് നയംമാറ്റമാണ്. സഹായം ഗ്രാന്റായി തന്നെ ലഭിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നു. പാര്‍ലമെന്റില്‍ കേരളത്തെക്കുറിച്ച് നിര്‍മല സീതാരാമന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് വിശദമായ മറുപടി നല്‍കുമെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ 100 ശതമാനത്തിലധികം തുക നല്‍കി. മറിച്ചുള്ള പ്രതിപക്ഷ ആരോപണം തെറ്റാണെന്നും മന്ത്രി പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW