-->
ഇന്ത്യൻ ടെലിവിഷൻ നടിയും സോഷ്യൽ മീഡിയ താരവുമായ ഉര്‍ഫി ജാവേദ് ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് അതുല്യമായ ഫാഷൻ സെൻസിലൂടെയാണ്. ക്രിയേറ്റീവായി ഔട്ട്ഫിറ്റുകളെ അവതരിപ്പിക്കാറുള്ള ഉര്‍ഫി ആരും ചിന്തിക്കാത്ത സാധനങ്ങള്‍ വച്ചും ഡ്രസ്സുകള്‍ തയ്യാറാക്കാറുണ്ട്. ആദ്യമൊക്കെ ഉര്‍ഫിയുടെ ഔട്ട്ഫിറ്റുകള്‍ക്ക് വിമര്‍ശനങ്ങള്‍ കേട്ടിരുന്നെങ്കിലും ഇപ്പോള്‍ താരത്തിന്റെ ക്രിയേറ്റിവിറ്റിക്ക് നിറഞ്ഞ കൈയടിയും ലൈക്കുകളുമാണ് കിട്ടാറുള്ളത്.
ഇപ്പോഴിതാ ട്രാന്‍സ്പെരന്റ് വൈറ്റ് പേള്‍ ഔട്ട്ഫിറ്റിലാണ് താരം സോഷ്യല്‍ മീഡിയ ചൂടാക്കുന്നത്. ഷീര്‍ ഫിറ്റ് ഫുള്‍ ലെംഗ്ത് ഡ്രസ്സില്‍ വളരെ ഹോട്ടായിട്ടാണ് താരം തിളങ്ങുന്നത്. സ്റ്റണ്ണിംഗ് ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ലുക്ക് ഏറ്റെടുക്കുകയാണ് ആരാധകര്‍. സുതാര്യമായ ഡ്രസ്സില്‍ തന്റെ അഴകളവുകള്‍ എടുത്തു കാണിക്കുന്ന തരത്തിലാണ് അക്ഷത് ബന്‍സാല്‍ കസ്റ്റമൈസ്ഡ് ഡ്രസ്സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
‘‘അക്ഷത് ബന്‍സാല്‍ ഒരു യഥാർത്ഥ മാന്ത്രികൻ ആണ്... ആവേശഭരിതനും, രസകരനും, സർഗ്ഗാത്മകനുമാണ്. ഡേര്‍ട്ടി മാഗസിന്റെ ഷൂട്ടിംഗ് സമയത്ത് ഞാൻ ഓർക്കുന്നു. ഞാൻ ഉടനെ ക്ഷിതിജ് കങ്കാരിയയോട് പറഞ്ഞു, നമ്മൾ ഒരു ബ്ലോണി അറ്റ്ലിയർ ലുക്ക് കൊണ്ടുവരണം എന്ന്. ആധുനികം, സൗമ്യത, ഭാവി. ഫാഷന്റെ ഭാവി ബ്ലോണി അറ്റ്ലിയർ, അക്ഷത്ബൻസൽ ആണ്. ഇതിന് നന്ദി!
ഇന്നലെ രാത്രി നടന്ന ഗ്രാസിയ ഇന്ത്യ ഫാഷൻ അവാർഡുകൾക്ക്. തീർച്ചയായും ഞാൻ ഒന്നും നേടിയില്ല, അവിടെ ഉണ്ടായിരുന്നതിൽ ഞാൻ വളരെ സന്തോഷിച്ചു... എന്നെ സ്വീകരിച്ചതിന് ഗ്രാസിയ ഇന്ത്യയ്ക്ക് നന്ദി....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഉര്‍ഫി വീഡിയോയും ചിത്രങ്ങളും പങ്കിട്ടിരിക്കുന്നത്.
വൈറ്റ് പേളില്‍ തിളങ്ങുന്ന ഗൗൺ ധരിച്ച് ഗ്രാസിയ ഫാഷൻ അവാർഡിന് എത്തിയ ഉര്‍ഫിയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയാണ്. അക്ഷത് ബൻസാൽ ഡിസൈൻ ചെയ്ത വൈറ്റ് പേള്‍ റബര്‍ ഗൗണ്‍ ഡ്രസ്സില്‍ വളരെ ബുദ്ധിമുട്ടിയാണ് താരം നടക്കുന്നതും നില്‍ക്കുന്നതും. എങ്കിലും ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ വൈറലായി മാറുകയാണ്.