-->
കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി മുമ്പാകെ
OS 237/24
വാദിയുടെ മേല്‍വിലാസം: കാനറാ ബാങ്ക് ടിയെ പ്രതിനിധീകരിച്ച് ബ്രാഞ്ച് മാനേജര്‍, കാഞ്ഞിരപ്പള്ളി.
പ്രതിയുടെ മേല്‍വിലാസം: M/s Students Corner, ടിയെ പ്രതിനിധീകരിച്ച് പ്രൊപ്രൈട്രസ് കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഇടക്കുന്നം വില്ലേജില്‍ ചിറ്റടി പോസ്റ്റല്‍ അതിര്‍ത്തിക്കുള്ളില്‍ ആനിക്കാട്ടുകുന്നേല്‍ വീട്ടില്‍ മനോജ്കുമാര്‍ ഭാര്യ ടിന്റുമോള്‍ എം.റ്റി.
മേല്‍നമ്പര്‍ വ്യവഹാരം 7/4/25-ാം തീയതി 11 മണിക്ക് വിചാരണയ്ക്കായി അവധി വച്ചിരിക്കുന്നു. ടി കേസില്‍ പ്രതിക്ക് സമന്‍സ് കോടതി മുഖാന്തിരം അയച്ചിട്ടുള്ളതും ആയത് കൈപ്പറ്റാത്തതിനാല്‍ ടി കേസിലെ പ്രതി അന്നേദിവസം നിര്‍ദ്ദിഷ്ട സമയത്ത് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ടി കോടതിയില്‍ ഹാജരാകേണ്ടതും വീഴ്ച വരുത്തുന്നപക്ഷം ടിയാള്‍ക്ക് വ്യവഹാരത്തില്‍ തര്‍ക്കം ബോധിപ്പിക്കുവാന്‍ താല്‍പര്യമില്ലായെന്ന നിഗമനത്തില്‍ കോടതി നടപടികള്‍ തുടരുന്നതാണെന്നും അറിയിച്ചുകൊള്ളുന്നു.
ഉത്തരവുപ്രകാരം
വാദിഭാഗം അഡ്വ. ജോയി കെ. ജോര്‍ജ് (ഒപ്പ്)
പൊന്‍കുന്നം
09.01.2025