Sunday, March 15, 2026 Last Updated 6 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 20 Mar 2025 11.19 AM

മിഡ് നൈറ്റ് സർപ്രൈസ്; ടീസറുമായി സ്റ്റീഫന്‍ നെടുമ്പള്ളിയും സംഘവും; നട്ടപ്പാതിരയ്ക്കുള്ള എമ്പുരാന്റെ ആവേശം നിറയ്ക്കുന്ന ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍

സ്റ്റീഫന്‍ നെടുമ്പള്ളിയും അവരു​ടെ കഥയും കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ കഴിഞ്ഞ രാത്രിയില്‍ എമ്പുരാന്‍ ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
Mohanlal, Empuraan trailer
L2E Empuraan Trailer Release (Image Source: Youtube)

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഹൈപ്പ് നേടിയ ചിത്രമായിരുന്നു മോഹന്‍ലാല്‍- പൃഥ്വിരാജ് കോമ്പോയില്‍ എത്തിയ ‘ലൂസിഫര്‍’. സിനിമ ഇറങ്ങിയപ്പോള്‍ മുതല്‍ അതിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ‘എമ്പുരാന്‍’ സിനിമയുടെ ഓരോ അപ്ഡേഷനുകളും ആരാധകര്‍ വൈറലാക്കി മാറ്റുന്നുമുണ്ട്. എന്നാല്‍ സിനിമ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍ ചോദിച്ചിരുന്നതാണ് സിനിമയുടെ ട്രെയിലര്‍ എവിടെയെന്ന്.
ഇപ്പോഴിതാ ചിത്രം തിയേറ്ററുകളില്‍ എത്താൻ 7 ദിവസം മാത്രം ശേഷിക്കേ, തികച്ചും അപ്രതീക്ഷിതമായി ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിറയപ്രവര്‍ത്തകര്‍. മാർച്ച്‌ 20 ഉച്ചയ്ക്ക് 1:08ന് ട്രെയിലർ എത്തുമെന്ന് അനൗണ്‍സ് ചെയ്തിരുന്നെങ്കിലും പാത്രിരാത്രിയോടെ തന്നെ ട്രെയിലർ യൂട്യൂബിലൂടെ റിലീസ് ചെയ്തു. എമ്പുരാൻ ട്രെയിലർ ചോർന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ടീമിന്റെ ഈ മിഡ് നൈറ്റ് സർപ്രൈസ് എന്നും റിപ്പോർട്ടുണ്ട്.
എന്തായാലും, ബ്രഹ്മാണ്ഡകാഴ്ചകളിലേക്കാണ് എമ്പുരാന്‍ പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നത് എന്നതിന്റെ സൂചനയാണ് ട്രെയിലറും നല്‍കുന്നത്. 3.50 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറില്‍ സ്റ്റീഫനായും എബ്രാം ഖുറേഷിയായുമൊക്കെ ആടിതിമർക്കുന്ന മോഹൻലാലിനെ കാണാം. ലൂസിഫറിലെ പഴയ മുഖങ്ങള്‍ക്കൊപ്പം പുതിയ മുഖങ്ങളും ട്രെയിലറിലുണ്ട്.
‘‘പിതാവിന്റെയും പുത്രന്റെയും ഇടയില്‍ വിരിഞ്ഞ ഇരുട്ടിന്റെ പൂവ്. തമോഗോളങ്ങളുടെ എമ്പുരാൻ...’’ എന്നാണ് ട്രെയിലറില്‍ എമ്പുരാന്റെ വിശേഷണം. ലൂസിഫറില്‍ അധികം പറയാതെ പോയ പൃഥ്വിരാജിന്റെ സൈദ് മസൂദിന്റെ ജീവിതം ഇതില്‍ കുറേക്കൂടി വ്യക്തമായി കാണാം എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്.
‘‘നമ്മളറിയാത്തതെന്തോ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥയിലുണ്ട്...’ എന്ന് ജെതിൻ രാംദാസും ട്രെയിലറില്‍ പറയുന്നുണ്ട്. സ്റ്റീഫൻ യഥാർത്ഥത്തില്‍ ആരാണെന്നു ജെതിൻ രാം ദാസും പ്രിയദർശിനി രാം ദാസും മനസ്സിലാക്കുമോ? ആ തിരിച്ചറിവില്‍ മൂവരുടെയും സാഹോദര്യബന്ധത്തിനു ഇളക്കം തട്ടുമോ? എന്നീ സംശയങ്ങളും ട്രെയിലര്‍ നല്‍കുന്നുണ്ട്.

മലയാളം സിനിമ ചരിത്രത്തില്‍ ആദ്യമായി IMAX-ല്‍ റിലീസ് ചെയ്യുന്ന ചിത്രമാണ് എമ്പുരാന്‍. ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ അടക്കം വന്‍ താരനിര ചിത്രത്തിലുണ്ട്. മോഹൻലാല്‍, മഞ്ജുവാര്യർ, ടൊവിനോ തോമസ്, സച്ചിൻ ഖേദേക്കർ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ശിവദ, സായ് കുമാർ, ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, കാർത്തികേയ ദേവ്, ഒസിയേല്‍ ജിവാനി, സത്യജിത്ത് ശർമ, ശുഭാംഗി ലത്കർ, ഐശ്വര്യ ഒജ്ഹ, നിഖാത് ഖാൻ, അലക്സ് ഒ'നെല്‍ , ബെഹ്സാദ് ഖാൻ, അനീഷ് ജി മേനോൻ, ജെയ്സ് ജോസ്, നൈല ഉഷ, ജിലു ജോണ്‍, മൈക്ക് നോവിക്കോവ്, ശിവജി ഗുരുവായൂർ, മുരുഗൻ മാർട്ടിൻ, മണിക്കുട്ടൻ, നയൻ ഭട്ട്, ബൈജു സന്തോഷ്, നന്ദു, സാനിയ ഇയ്യപ്പൻ, എറിക് എബൗനി, സ്വകാന്ത് ഗോയല്‍, ആൻഡ്രിയ തിവാദർ, ജെറോം ഫ്ലിൻ, അഭിമന്യു സിംഗ്, കാർത്തിക് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീതം. സുജിത് വാസുദേവാണ് ഛായാഗ്രഹണം, അഖിലേഷ് മോഹനാണ് എഡിറ്റിംഗ്.

Ads by Google
Thursday 20 Mar 2025 11.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW