-->
പാലാ: പാലത്തിനടിയിലെ പെരുന്തേനീച്ചകൂടിളകി. ഈച്ചകളുടെ കുത്തേറ്റ് വിദ്യാര്‍ഥികളും സ്‌കൂട്ടര്‍ യാത്രക്കാരും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.ഇന്നലെ ഉച്ചയ്ക്ക് ചേര്‍പ്പുങ്കല്‍ പഴയ പാലത്തിടിയിലെ തേനീച്ച കൂടിളകിയാണ് ആളുകള്‍ക്ക് പരുക്കേറ്റത്.
പഴയപാലത്തോട് ചേര്‍ന്ന് പുതിയപാലത്തിലൂടെ സ്്്്്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന കടനാട് സ്വദേശി അമ്പിളി (44 ),എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളായ കുമ്മണ്ണൂര്‍ സ്വദേശി മരിയ റോസ് ജോര്‍ജ് (16 ), തിരുവല്ല സ്വദേശി മിഷാല്‍ അന്ന (15 ) എന്നിവരെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലും മാറിയിടം ഓടലാനിയേല്‍ ജിതിന്‍ ജോമോന്‍ (16) ,ചേര്‍പ്പുങ്കല്‍ കോട്ടുര്‍ നിസി ആന്‍ ജില്‍സ് (14) എന്നിവരെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കുട്ടികളില്‍ ചിലര്‍ പുതിയപാലത്തോട് ചേര്‍ന്നുള്ള
പഴയപാലത്തിന്റെ വശത്ത് അടിയിലായുള്ള തേനീച്ച കൂടിളക്കിയതാണ് അക്രമണത്തിന് കാരണമെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
പിന്നാലെ വന്ന കുട്ടികളെ തേനീച്ചകള്‍ കൂട്ടമായി അക്രമിക്കുകയായിരുന്നു.കുട്ടികളില്‍ പലരും ചേര്‍പ്പുങ്കല്‍ ടൗണ്‍ ഭാഗത്തേക്കും സ്‌കൂള്‍ ഭാഗത്തേക്കും ചിതറിയോടി.പുറകെ വന്ന കുട്ടികള്‍ പലരും ഒരു മണിക്കൂര്‍ കഴിഞ്ഞ് തേനീച്ചകള്‍ ശാന്തരായതിനു ശേഷമാണ് ഇതു വഴി നടന്നു പോയത്. ചേര്‍പ്പുങ്കല്‍ ഭാഗത്തു നിന്ന് അര കിലോമീറ്ററോളം നടന്ന് പാലം കടന്നുവേണം ടൗണിലെത്തി കുട്ടികള്‍ക്ക് ബസില്‍ കയറി പോകുവാന്‍.ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹൈസ്‌ക്കൂളിലെ കുട്ടികള്‍ക്കാണ് പരിക്കേറ്റത്.
ചേര്‍പ്പുങ്കല്‍ പാലത്തില്‍ മാസങ്ങളായി തേനീച്ചകള്‍ കൂടു കൂട്ടിയിട്ട്. കുട്ടികള്‍ ഭയത്തോടെയാണ് ഇതുവഴി കടന്നു പോയിരുന്നത്. തേനീച്ചക്കൂട് നീക്കം ചെയ്യണമെന്ന് നാളുകളായി നാട്ടുകാര്‍ ആവശ്യപ്പെട്ടുവരികയായിരുന്നു.ചേര്‍പ്പുങ്കല്‍ പള്ളി,ആശുപത്രി,കോളേജ്, സ്‌കൂള്‍ എന്നവിടങ്ങളിലേക്ക്് ദിവസേന നൂറുകണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന പാലത്തിലാണ് അപകടകരമായി പെരുന്തേനീച്ചകള്‍ കൂടുകൂട്ടിയിരിക്കുന്നത്.എത്രയും വേഗം തേനീച്ചകൂട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.