-->
മലയാളത്തില്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്നു നില്‍ക്കുന്ന സഹതാരമായിട്ടാണ് വിക്രം എന്ന താരത്തെ മലയാളികള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ആക്ഷന്‍ രംഗങ്ങളിലൂടെയും തകര്‍പ്പന്‍ അഭിനയത്തിലൂടെയുമൊക്കെ വിക്രം വളരെ കുറച്ചു സിനിമകളിലൂടെ തന്നെ പ്രേക്ഷകഹൃദയം കീഴടക്കി. താരത്തിന്റെ സിനിമകള്‍ക്കായി വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിക്രം ഫാൻസ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് വീര ധീര സൂരന്‍. വിക്രത്തിന് പുറമെ മലയാളികളുടെ പ്രിയനടന്‍ സുരാജ് വെഞ്ഞാറമൂടും ഈ സിനിമയിലെത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യ തമിഴ് ചിത്രമാണ് വീര ധീര സൂരന്‍.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി നടന്ന ഇന്റർവ്യൂയില്‍ തന്റെ കുടുംബത്തിന് താൻ മിലിട്രിയില്‍ ചേരണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാല്‍ തനിക്ക് മിമിക്രിയോടാണ് താല്പര്യമുണ്ടായിരുന്നതെന്നും പറയുകയാണ് സുരാജ്. ഉടനീളം തമാശ നിറഞ്ഞ സുരാജിന്റെ സംസാരം കേട്ട് താന്‍ സുരാജിന്റെ കൗണ്ടറുകളുടെ ഫാനാണെന്ന് വിക്രം പറയുന്നതും പ്രമോഷന്‍ വീഡിയോയിലുണ്ട്.
‘‘ഒരിക്കല്‍ എയർപോർട്ടില്‍ ഇരിക്കുമ്പോള്‍ ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ച് ഒരാള്‍ വന്നു. ഫോട്ടോ എടുക്കുമ്പോഴാണ് ശ്രദ്ധിച്ചത് അത് വിക്രം സാർ ആയിരുന്നു. അന്ന് മുതല്‍ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു ഇദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമെന്ന്. എന്റെ ലൈഫില്‍ എനിക്ക് പ്രചോദനമേകിയ വ്യക്തികളില്‍ ഒരാളാണ് സാർ.
എനിക്കും സിനിമയില്‍ വരാൻ വലിയ ആഗ്രഹമായിരുന്നു. അച്ഛൻ സൈന്യത്തിലാണ് ജോലി ചെയ്യുന്നത്. അവർക്ക് ഞാൻ ആ ജോലി ചെയ്യണമെന്നാണ് ആഗ്രഹം. എനിക്ക് അത് താല്പര്യം ഉണ്ടായിരുന്നില്ല. എന്റെ അച്ഛൻ മിലിട്രി, സഹോദരൻ മിലിട്രി, മാത്രം ഞാൻ മിമിക്രി...’’ സുരാജ് പറഞ്ഞു. സുരാജിന്റെ സംസാരം കേട്ട് ചിരിച്ചുപോയ വിക്രം ഇദ്ദേഹത്തിന്റെ ഇന്റർവ്യൂവില്‍ ഞങ്ങള്‍ എല്ലാം പ്രേക്ഷകരാണെന്നും തമാശയോടെ പറയുന്നുണ്ട്.
Achan military , brother military, na vanthu mimicry 🤣🤣🤣🤣Ivaru yeppadi serious role panninirupaaru 😂😂😂#VeeraDheeraSooran #SurajVenjaramoodu #Chiyaan #SJSurya pic.twitter.com/3ncgBrG9NX— Chiyaan Seenu (@chiyaan_Vikram6) March 18, 2025
ചിത്തയ്ക്ക് ശേഷം എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയെന്ന സിനിമയാണ് വീര ധീര സൂരന്‍. ചിയാന്‍ വിക്രം നായകനായി എത്തുന്ന ചിത്രത്തിന് താത്കാലികമായി ചിയാന്‍ 62 എന്നായിരുന്നു പേരിട്ടിരുന്നത്. മാർച്ച് 27 ന് മോഹൻലാല്‍ ചിത്രം എമ്പുരാനൊപ്പമാണ് വീര ധീര സൂരന്‍ തിയേറ്ററുകളിലെത്തുന്നത്. ദുഷാര വിജയനാണ് സിനിമയില്‍ നായിക. ജി വി പ്രകാശ് കുമാർ സംഗീതം നല്‍കുന്ന സിനിമയ്ക്ക് എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറില്‍ റിയ ഷിബു ആണ് നിർമ്മിക്കുന്നത്.