-->
മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായി ഒരുങ്ങിയ എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രണ്ടു ദിവസത്തിനുള്ളില്‍ തിയേറ്ററിലെത്തുന്ന സിനിമയ്ക്കു വേണ്ടി ഇന്ത്യ മുഴുവനുള്ള ആരാധകര്‍ കാത്തിരിക്കുകയാണെന്ന് പറയാം. അതേ ദിവസം തന്നെ തമിഴകത്തിന്റെ പ്രിയ താരം ചിയാന്‍ വിക്രത്തിന്റെ വീര ധീര സൂരനും എത്തുന്നുണ്ട്.
എസ് യു അരുണ്‍കുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഈ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ താരം സുരാജ് വെഞ്ഞാറമൂടും എത്തുന്നുണ്ട്. വിക്രത്തിന്റെ കഴിഞ്ഞ ഏതാനം സിനിമകള്‍ അത്ര കണ്ട് വിജയം നേടാത്തതു കൊണ്ട് ഈ സിനിമയ്ക്കു വേണ്ടി ആരാധകരും കാത്തിരിക്കുകയാണ്. എമ്പുരാനൊപ്പം മാര്‍ച്ച് 27 നു എത്തുന്നു എന്നുള്ളതു കൊണ്ടും ആരാധകരുടെ ആകാംക്ഷ കൂടിയിട്ടുണ്ട്.
ഇപ്പോഴിതാ എമ്പുരാൻ മലയാളത്തില്‍ നിന്ന് ആദ്യമായി പാൻ ഇന്ത്യൻ റെക്കോർഡ് നേടാൻ പോകുന്ന സിനിമ ആയിരിക്കുമെന്ന് പറയുകയാണ് വിക്രം. സിനിമയുടെ പ്രമോഷൻ ഭാഗമായി നടന്ന ചടങ്ങിലാണ് വിക്രം ഇത് പറഞ്ഞത്.
‘‘എമ്പുരാന്‍ ഒരു പാൻ ഇന്ത്യൻ സിനിമയാകും. വലിയ സിനിമ ഉണ്ടാകണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. മലയാളികളെപോലെ തന്നെ ആ ആഗ്രഹം എല്ലാവർക്കും ഉണ്ടാകും. എമ്പുരാൻ വലിയ സിനിമയാണ്. പൃഥ്വിരാജ് എന്റെ നല്ലൊരു സുഹൃത്താണ്. സംവിധായകൻ നടൻ ആകുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നടൻ ഇപ്പോള്‍ സംവിധായകൻ ആകുന്നു. നേരത്തെ ധനുഷ് ചെയ്തിരുന്നു, പൃഥ്വിയുടെ ലൂസിഫർ കണ്ട് ഞാൻ ഞെട്ടിയിരുന്നു.
എമ്പുരാനിലും അദ്ദേഹം പ്രതീക്ഷ നഷ്ടപ്പെടുത്തില്ല എന്നാണ് കരുതുന്നത്. മലയാളത്തില്‍ നിന്ന് ആദ്യമായി പാൻ ഇന്ത്യൻ റെക്കോർഡ് നേടുന്ന സിനിമ എമ്പുരാൻ ആയിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. ആ ദിവസം തന്നെയാണ് ഞങ്ങളുടെ സിനിമയും വരുന്നത്. രണ്ടു സിനിമയും വിജയിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്...’’ വിക്രം പറയുന്നു.
സുരാജ് വെഞ്ഞാറമൂടിന്റെ തമിഴ് അരങ്ങേറ്റ ചിത്രമാണ് വീര ധീര സൂരൻ. വിക്രമിന്റെ മികവുറ്റ അഭിനയ മുഹൂർത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രമായിരിക്കും വീര ധീര ശൂരനെന്ന് ട്രെയിലറിലൂടെ ആരാധകര്‍ക്ക് മനസ്സിലായിരുന്നു. സിനിമയില്‍ വിക്രമിനും സുരാജിനുമൊപ്പം എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ പാർട്ട് 2 ആണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. ‘മല്ലിക കടൈ’ എന്നാണ് ഈ രണ്ടാമത്തെ ചാപ്റ്ററിന്റെ പേര്.