Saturday, March 14, 2026 Last Updated 20 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Mar 2025 12.12 PM

ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ; സ്‌റ്റേറ്റ് എന്‍എച്ച് എം ഡയറക്ടറുടെ ഓഫീസില്‍ കൂടിക്കാഴ്ച

uploads/news/2025/03/770585/asha-workers1.jpg

തിരുവനന്തപുരം: നാളെ നിരാഹാര സമരം നടത്താനിരിക്കെ ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. സ്‌റ്റേറ്റ് എന്‍എച്ച്എം ഓഫീസിലേക്കാണ് ഇന്ന് ഉച്ചയ്ക്ക് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. എന്‍എച്ച്എം ഡയറക്ടറാണ് ചര്‍ച്ചയ്ക്ക ക്ഷണിച്ചിരിക്കുന്നത്. സമരത്തില്‍ സര്‍ക്കാരിന്റെ വേണ്ടത്ര പണിഗണണന കിട്ടാതിരുന്ന ആശാവര്‍ക്കര്‍മാര്‍ നാളെ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.

സമരം മുപ്പത്താറാം ദിനത്തിലേക്ക് കടന്നിരിക്കെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുള്ളത്. അതേസമയം ആവശ്യങ്ങളില്‍ നിന്നും ഒരടിപോലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ആശാവര്‍ക്കര്‍മാര്‍. സമരം കൂടുതല്‍ കടുപ്പിക്കാന്‍ ഈ മാസം 20 മുതല്‍ നിരാഹാരസമരത്തിലേക്ക് നീങ്ങാനായിരുന്നു പദ്ധതി. തിങ്കളാഴ്ച പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റ് ഉപരോധിച്ചിരുന്നു.

സമരത്തിനോട് സര്‍ക്കാര്‍ തുടരുന്ന അവഗണനയില്‍ ആശാമാര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ എല്‍ഡിഎഫിലും ആശാസമരം നീട്ടുന്നതില്‍ അതൃപ്തി പുകഞ്ഞിരുന്നു. അതേസമയം ഇടതുപക്ഷം നിഷേധാത്മക സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ആശാമാര്‍ക്ക് പിന്നാലെ അങ്കണവാടി പ്രവര്‍ത്തകരും സമരത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് ക്ഷണം വന്നിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW