Friday, March 13, 2026 Last Updated 2 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Mar 2025 08.09 AM

ബഹിരാകാശത്ത് 608 ദിവസങ്ങള്‍ കഴിഞ്ഞു ; സുനിതാവില്യംസ് സഞ്ചരിച്ചത് 121,347,491 മൈലുകള്‍ ; 4500 തവണ ഭൂമിയെ ചുറ്റിക്കറങ്ങി

uploads/news/2025/03/770563/sunitha-1.jpg

ഫ്‌ലോറിഡ: ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂര്‍ത്തിയാക്കി ക്രൂ-9 സംഘം ഭൂമിയില്‍ മടങ്ങിയെത്തിയതോടെ ബഹിരാകാശ ദൗത്യത്തില്‍ സുനിതാവില്യംസ് പിന്നിട്ടത് അനേകം നാഴികക്കല്ലുകള്‍. ഇന്ന് പുലര്‍ച്ചെ ഭൂമിയില്‍ തിരിച്ചെത്തിയ സുനിതാവില്യംസ് മൂന്നാം ബഹിരാകാശ ദൗത്യത്തില്‍ പങ്കാളിയായപ്പോള്‍ ഏതാണ്ട് 600 ദിവസങ്ങളാണ് അവിടെ ചെലവഴിച്ചത്.

സഹയാത്രികനായ ബുച്ച് വില്‍മോര്‍ മൂന്ന് യാത്രകളിലായി 464 ദിവസവും ബഹിരാകാശത്ത് കഴിഞ്ഞപ്പോള്‍ നിക് ഹേഗ് രണ്ട് ദൗത്യങ്ങളിലായി 374 ദിവസവും ഭൂമിയില്‍ നിന്നും അകന്നുനിന്നു. സുനിത വില്യംസും ബുച്ച് വില്‍മോറും 9 മാസത്തിലേറെ നീണ്ട ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയാണ് ഭൂമിയില്‍ മടങ്ങിയെത്തിയത്. 2024 ജൂണ്‍ 5നായിരുന്നു സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിലേക്ക് പോയത്.

2024 സെപ്റ്റംബര്‍ 28നായിരുന്നു ഹേഗും ഗോര്‍ബുനോവും ബഹിരാകാശത്തേക്ക് തിരിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇത്തവണ സുനിത വില്യംസും ബുച്ചും 286 ദിവസം നീണ്ട ദൗത്യത്തിലാണ് പങ്കാളിയായത്. 121,347,491 മൈലുകളാണ് ഇരുവരും താണ്ടിയത്. അതേസമയം 171 ദിവസം ഐഎസ്എസിലുണ്ടായിരുന്ന നിക് ഹേഗും അലക്‌സാണ്ടര്‍ ഗോര്‍ബുനോവും 72,553,920 മൈല്‍ യാത്ര ചെയ്തു.

ഭൂമിയെ 4,576 തവണ സുനിതയും ബുച്ചും വലം വെച്ചപ്പോള്‍ നിക്കും ഗോര്‍ബുനോവും ഭൂമിയെ 4,576 തവണ വലംവെച്ചു. മൂന്ന് തവണ ബഹിരാകാശത്തേക്ക് സഞ്ചരിച്ച സുനിത മൊത്തം 608 ദിവസങ്ങള്‍ ചെലവഴിച്ചപ്പോള്‍ ബുച്ച് വില്‍മോര്‍ മൂന്ന് യാത്രകളിലായി 464 ദിവസവും, നിക് ഹേഗ് രണ്ട് ദൗത്യങ്ങളിലായി 374 ദിവസവും ബഹിരാകാശ നിലയത്തില്‍ പൂര്‍ത്തിയാക്കി. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ഫ്രീഡം പേടകം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ലോറിഡയുടെ തീരത്തോട് ചേര്‍ന്ന് കടലില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തത് ഇന്ന് പുലര്‍ച്ചെയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW