Friday, March 13, 2026 Last Updated 45 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Mar 2025 03.29 PM

നൃത്തത്തിനൊടുവില്‍ കൃഷ്ണസ്തുതി കേട്ട് വിതുമ്പിക്കരഞ്ഞ് നവ്യ; ആശ്വസിപ്പിക്കാന്‍ കാണികള്‍ക്കിടയില്‍ നിന്നൊരു മുത്തശ്ശി; ഹൃദയം കവരും വീഡിയോ

uploads/news/2025/03/770427/Untitled-7.jpg
Navya Nair emotional on stage (Image Source: Instagram)

മലയാളികള്‍ക്ക് എന്നും തങ്ങളുടെ മനസ്സിലെ കൃഷ്ണഭക്തയായ ബാലാമണിയാണ് നവ്യ നായര്‍. അഭിനയവും നൃത്തവും ഒരുപോലെ കൊണ്ടുപോകുന്ന നവ്യ നൃത്തവേദികളിപ്പോള്‍ നല്ല തിരക്കിലാണ്. ഡാൻസ് പ്രോഗ്രാമുകളും തന്റെ നൃത്ത വിദ്യാലയമായ മാതംഗിയുടെ പ്രവർത്തനങ്ങളുമെല്ലാമായി നവ്യ എപ്പോഴും പ്രേക്ഷകര്‍ക്കിടയിലുണ്ട് .
ഇപ്പോഴിതാ ഗുരുവായൂർ ഉത്സവ വേദിയില്‍ നൃത്തം അവതരിപ്പിക്കുന്ന നവ്യ വികാരഭരിതയാകുന്ന ഒരു വീഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. വീഡിയോയില്‍ നൃത്തത്തിനൊടുവില്‍ കൃഷ്ണ സ്തുതി കേട്ട് വികാരീതയായി കണ്ണീർ വാർക്കുന്ന നവ്യയെ കാണാം. കൃഷ്ണനെ നോക്കിയും കൈ തൊഴുതും വിതുമ്പിയും നില്‍ക്കുന്ന നവ്യ അവസാനം സാഷ്ടാംഗം പ്രണമിച്ചു നില്‍ക്കുന്നുമുണ്ട്.
അപ്പോഴാണ് കണ്ണീരാല്‍ ഇടറി മുട്ടു കുത്തി പ്രണമിച്ചിരിക്കുന്ന നവ്യയെ ആശ്വസിപ്പിക്കാനായി വേദിയ്ക്ക് അരികിലേക്ക് കാണികളിലൊരാളായ ഒരു മുത്തശ്ശി എത്തുന്നുണ്ട്. സെക്യൂരിറ്റി ജീവനക്കാരൻ ആ മുത്തശ്ശിയെ വേദിയ്ക്ക് അരികില്‍ നിന്നും മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും മുത്തശ്ശിയത് ശ്രദ്ധിക്കാതെ നവ്യയെ ആശ്വസിപ്പിക്കുകയാണ്. നവ്യയെ അടുത്തേക്ക് വിളിച്ച്‌ അവിടെ തന്നെ നില്‍ക്കുന്നുമുണ്ട് മുത്തശ്ശി. നവ്യ മുത്തശ്ശിയ്ക്ക് അരികിലെത്തുമ്പോള്‍ നവ്യയുടെ കൈകളില്‍ പിടിച്ച്‌ കരയുകയാണ് അവർ. ‘‘കൃഷ്ണന്റെ മായാജാലം ദാ ഇങ്ങനെയും...’’ എന്ന ക്യാപ്ഷനോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
വീഡിയോ കണ്ട് ആരാധകരും നിരവധി കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ഒരു കലാകാരിയും, ആസ്വാദകനും, ഈശ്വരനോളം ഒന്നാകുന്ന നിമിഷം, കണ്ണൻ തന്റെ സ്നേഹവും സന്തോഷവും ആ അമ്മയിലൂടെ ചേച്ചിക്ക് പകർന്നല്ലോ, എത്രമാത്രം സ്പിരിച്വലായ അനുഭവമാണിത്...’ എന്നിങ്ങനെ പോവുന്നു കമന്റുകള്‍.
.

കാണികള്‍ക്കിടയില്‍ നിന്ന് തന്നെ ആശ്വസിപ്പിക്കാനെത്തിയ മുത്തശ്ശിയ്ക്കൊപ്പമുള്ള ചിത്രം നവ്യയും തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘‘എനിക്ക് പറയാൻ വാക്കുകളില്ല .. സർവ്വം കൃഷ്ണാർപ്പണം ...’’ എന്ന ക്യാപ്ഷനൊപ്പമാണ് നവ്യയുടെ വികാരഭരിതമായ പോസ്റ്റ്.

‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ ആണ് നവ്യയുടെ പുതിയ ചിത്രം. സൗബിൻ ഷാഹിർ നായകനാകുന്ന ചിത്രത്തില്‍ ഒരു രാത്രിയില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ്. സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

Ads by Google
Tuesday 18 Mar 2025 03.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW