Saturday, March 14, 2026 Last Updated 3 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Mar 2025 01.06 PM

മാനസിക ആരോഗ്യം മോശമായ അവസ്ഥയിലൂടെയാണെന്ന് എങ്ങനെ തിരിച്ചറിയാം

mental-health

ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് മനസിന്റെ ആരോഗ്യവും. മാനസിക ആരോഗ്യം ശരിയല്ലെങ്കില്‍ നമ്മുടെ ജീവിതം തന്നെ കൈവിട്ട് പോകും. മനസും ശരീരവും തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ തന്നെ ഇവ രണ്ടും ആരോഗ്യകരമായി ഇരിയ്ക്കുമ്പോഴാണ് നമ്മുടെ ജീവിതവും നല്ല രീതിയില്‍ മുന്നോട്ട് പോകുന്നത്. മാനസിക ആരോഗ്യം മോശമായ അവസ്ഥയിലൂടെയാണ് എന്ന് എങ്ങനെ തിരിച്ചറിയാം....

* മാനസികാരോഗ്യം ശരിയല്ലെങ്കില്‍ - മാനസികാരോഗ്യം ശരിയല്ലെങ്കില്‍ പെട്ടെന്ന് ദേഷ്യം മാത്രമല്ല, പെട്ടെന്ന് സങ്കടവും കരച്ചിലുമെല്ലാം വരും. കാര്യമില്ലാതെ ദേഷ്യപ്പെടുക മാത്രമല്ല, കരയുകയും സങ്കടപ്പെടുകയുമെല്ലാം ചെയ്യും. സന്തോഷം എന്ന അവസ്ഥയുണ്ടാകില്ല, മറിച്ച് ഡിപ്രഷനാകും ഉണ്ടാകുക. മനസ് തുറന്ന് ഇവര്‍ക്ക് ചിരിയ്ക്കാനാകില്ല. എല്ലാവരില്‍ നിന്നും എല്ലാറ്റില്‍നിന്നും മാറിപ്പോകാനായിരിയ്ക്കും ഇവര്‍ക്ക് താല്‍പര്യം.

* ദേഷ്യം - അകാരണമായും പെട്ടെന്ന് തന്നെയും ദേഷ്യം വരുന്നതും വായില്‍ത്തോന്നിയത് പറയുന്നതും ചിലര്‍ പറയും, അത് അവരുടെ സ്വഭാവമാണെന്ന്. ഇത് അവരുടെ മാനസികാരോഗ്യം മോശമാണെന്നതിന്റെ പച്ചയായ സൂചനയാണ്. മാനസികാരോഗ്യം മോശമാണെങ്കില്‍ തങ്ങളുടെ കോപത്തിനോ വാക്കുകള്‍ക്കോ കടിഞ്ഞാണിടാന്‍ ഇവര്‍ക്ക് സാധിച്ചെന്ന് വരില്ല.

* ശാരീരികമായി ബാധിയ്ക്കുന്നത് - ഇത് ശാരീരികമായി ബാധിയ്ക്കുന്നത് വിശപ്പ് കുറവ് പോലുള്ള പ്രശ്നങ്ങളില്‍ക്കൂടിയായിരിയ്ക്കും. ചിലര്‍ക്ക് വിശപ്പ് കുറയും, ഭക്ഷണം കഴിയ്ക്കാതിരിയ്ക്കും. മറ്റു ചിലര്‍ക്ക് ഇമോഷണല്‍ ഈറ്റിംഗ് ആയിരിയ്ക്കും. വലിച്ച് വാരി കഴിയ്ക്കും. ദഹനക്കേട്, തലവേദന തുടങ്ങിയ പല പ്രശ്നങ്ങളും ഉണ്ടാകും. ഉറക്കുറവുണ്ടാകാം, കൂടുതല്‍ സമയം ഉറങ്ങാന്‍, സമയം തെറ്റി ഉറങ്ങാം, തങ്ങളെന്തിന് ജീവിയ്ക്കുന്നുവെന്ന തോന്നലുണ്ടാകാം. ഒരു കാര്യത്തിലും താല്‍പര്യമില്ലാതെയാകാം. ഇതെല്ലാം മാനസികാരോഗ്യം ശരിയല്ലെന്നതിന്റെ സൂചന കൂടിയാണ്.

* ഒറ്റപ്പെട്ടിരിയ്ക്കാന്‍ - ഒറ്റപ്പെട്ടിരിയ്ക്കാന്‍ താല്‍പര്യപ്പെടുക, മറ്റുള്ളവരില്‍ നിന്നും മാറി നില്‍ക്കാന്‍, ഒഴിഞ്ഞ് നില്‍ക്കാന്‍ താല്‍പര്യപ്പെടുക എന്നതും മാനസികാരോഗ്യം ശരിയല്ലെന്നതിന്റെ സൂചനയാണ്. ഇത്തരക്കാര്‍ അവരവരിലേയ്ക്ക് വരെ ഉള്‍വലിയുന്നു. ആരുമായും സംസാരിയ്ക്കാനോ തങ്ങളുടെ പ്രശ്നങ്ങള്‍ അവരുമായി പങ്കു വയ്ക്കാനോ മറ്റുള്ളവരുടെ പ്രശ്നങ്ങളും വാക്കുകളും കേള്‍ക്കാന്‍ താല്‍പര്യമില്ലായ്മ എന്നിവയും മാനസികാരോഗ്യം നല്ലതല്ലെന്ന സൂചന നല്‍കുന്നതാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW