Saturday, March 14, 2026 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 16 Mar 2025 04.40 PM

ആളറിഞ്ഞ് കളിക്കടാ! വീട്ടില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ കടിച്ച് രണ്ട് കഷ്ണമാക്കി റോട്ട് വീലര്‍, വീഡിയോ പുറത്ത്

rottweiler, save, owner, cobra

വീട്ടില്‍ പാമ്പുകള്‍ കയറുന്നത് അത്ര പുതുമയുള്ള കാര്യമല്ല. പലപ്പോഴും ഇത്തരത്തില്‍ വീട്ടില്‍ നുഴഞ്ഞുകയറുന്ന പാമ്പുകളെ തുരത്തിയോടിക്കുന്നത് വളര്‍ത്ത് നായ്ക്കള്‍ ആയിരിക്കും. ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി വൈറലാകാറുണ്ട്. ഇപ്പോഴിതാ വീട്ടില്‍ കയറാന്‍ ശ്രമിച്ച മൂര്‍ഖന്‍ പാമ്പിനെ കടിച്ച് രണ്ട് കഷ്ണങ്ങളാക്കുന്ന റോട്ട് വീലറിന്റെ ദൃശ്യങ്ങളാണ് നെറ്റീസണ്‍സിനെ അമ്പരപ്പിച്ചിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയുടെ തുടക്കത്തില്‍ തെങ്ങിന്‍തടത്തിലേക്ക് നോക്കി ഹിറ്റ്‌ലര്‍ എന്ന് റോട്ട് വീലര്‍ കുരയ്ക്കുന്നതാണ് കാണുന്നത്. ഈ സമയം അവിടെയെന്താണെന്ന് ചോദിച്ച് ഉടമ പിന്നാലെ വന്നു. അപ്പോഴാണ് പത്തിവിടര്‍ത്തിയ മൂര്‍ഖനെ കാണുന്നത്. വിഷമുള്ളതിനാല്‍ പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും ഹിറ്റ്‌ലര്‍ തയാറായില്ല. കൊത്താന്‍ വന്ന പാമ്പിനെ കടിച്ചെടുത്ത് കുടഞ്ഞതോടെ രണ്ട് കഷ്ണങ്ങളായി. പാമ്പിന്റെ വലിയൊരു ഭാഗം വീട്ടുമുറ്റത്ത് തെറിച്ചുവീണു. തലയോട് ചേര്‍ന്ന ചെറിയ ഭാഗം ഹിറ്റ്‌ലര്‍ വീണ്ടും കടിച്ചുകീറാന്‍ പ്രാപിച്ചു.

വീഡിയോ വൈറലായതോടെ നിരവധിപ്പേര്‍ വിമര്‍ശിക്കുന്നുണ്ട്. ഇത്തരത്തില്‍ അനുസരണയില്ലാത്ത നായ്ക്കള്‍ ഒരു ഘട്ടത്തില്‍ ഉടമകളെ തന്നെ ആക്രമിക്കുമെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ ഉടമയെ രക്ഷിക്കാനാണ് നായ ശ്രമിച്ചതെന്നും മറ്റൊരു വിഭാഗം ന്യായീകരിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW