-->
ബോളിവുഡിലെ വിജയനായികമാരില്‍ ഒരാളാണ് ആലിയ ഭട്ട്. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡില്‍ തന്റെയിടം കണ്ടെത്താന്‍ ആലിയയ്ക്ക് കഴിഞ്ഞു. ആലിയയുടെ 32-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ആലിയയുടെ സഹോദരി ഷഹീന്‍ ഭട്ടും , പൂജ ഭട്ടും, രണ്‍ബീറിന്റെ അമ്മ നീതു കപൂറും ആലിയയ്ക്ക് ആശംസകളുമായെത്തിയിരുന്നു.
തന്റെ സ്റ്റെപ്പ് സിസ്റ്റർ ആണെങ്കിലും ആലിയയോട് പ്രത്യേകമായൊരു അടുപ്പം തന്നെയുണ്ട് പൂജ ഭട്ടിന്. പൂജയേക്കാൾ 21 വയസ്സിനു ഇളയതാണ് ആലിയ. ആലിയയുടെ എല്ലാ ജന്മദിനത്തിലും ആശംസകൾ അറിയിക്കാൻ പൂജ മറക്കാറില്ല. നീ എപ്പോഴും കുട്ടിയെപ്പോലെയും സത്യസന്ധയായും ഇരിക്കട്ടെ, എന്നാണ് ആലിയയ്ക്ക് പൂജയുടെ ഇത്തവണത്തെ ആശംസ.
എന്റെ സുന്ദരിയായ സുഹൃത്തിന് ജന്മദിനാശംസകള്‍. ഈ ചിത്രം നമ്മുടെ ആദ്യ ചിത്രങ്ങളില്‍ ഒന്നായതിനാല്‍ വിലപ്പെട്ടതാണ്. സന്തോഷത്തോടെയും അനുഗ്രഹീതയായും തുടരുക. ഒരുപാട് സ്‌നേഹം, എന്നാണ് രണ്‍ബീറിന്റെ അമ്മ നീതു കുറിച്ചത്.
എന്റെ ജീവിതത്തിന്റെ വെളിച്ചം - അന്നും, ഇന്നും, എന്നേക്കും.നിന്റെ എല്ലാ മണ്ടന്‍ ചോദ്യങ്ങള്‍ക്കും ഞാന്‍ എപ്പോഴും ഉത്തരം നല്‍കും.ജന്മദിനാശംസകള്‍, ഉറ്റ സുഹൃത്തേ. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. എന്നാണ്ആലിയയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുളള വീഡിയോയ്‌ക്കൊപ്പം ഷഹീന്‍ കുറിച്ചത്.