Friday, March 13, 2026 Last Updated 6 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 15 Mar 2025 06.02 PM

വീഡിയോ എടുക്കാന്‍ വോംബാറ്റ് കുഞ്ഞിനെ തട്ടിയെടുത്തോടി അമേരിക്കന്‍ ഇന്‍ഫ്ളുവന്‍സര്‍: പിന്നാലെ വിമര്‍ശനം

us, influencer, video, baby, wombat

കാന്‍ബെറ: വംശനാശ ഭീഷണി നേരിടുന്ന വോംബാറ്റ് കുഞ്ഞിനെ അമ്മയില്‍ നിന്ന് തട്ടിയെടുത്ത് ഓടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു വെട്ടിലായി അമേരിക്കന്‍ ഇന്‍ഫ്‌ലുവന്‍സര്‍ സാം ജോണ്‍സ്. ഓസ്‌ട്രേലിയയില്‍ മാത്രം കണ്ടുവരുന്ന സസ്യഭുക്കായ ജീവിയായ വോംബാറ്റ് സംരക്ഷിത ജീവികളുടെ പട്ടികയിലുള്ളതാണ്.

വഴിയരികില്‍ നിന്ന് കുഞ്ഞിനെ എടുത്തുകൊണ്ട് സാം ഓടുന്നതും പിന്നാലെ അമ്മ വോംബാറ്റ് ഓടുന്നതിനും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം വോംബാറ്റ് കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിക്കുകയും ചെയ്തു. വിഡിയോയ്‌ക്കെതിരെ കനത്ത പ്രതിഷേധമാണ് ഉണ്ടായത്. പ്രതിഷേധം ശക്തമായതോടെ വിഡിയോ നീക്കം ചെയ്ത് ശേഷം സാം ഓസ്‌ട്രേലിയ വിട്ടുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം യുവതിയുടെ ടൂറിസ്റ്റ് വിസ പുനഃപരിശോധിക്കുകയാണെന്നും ഇമിഗ്രേഷന്‍ നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രി ടോണി ബര്‍ക്ക് പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW