Saturday, March 14, 2026 Last Updated 7 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 15 Mar 2025 04.25 PM

"ഞങ്ങളുടെ ജീവിതത്തിലെ വിവിഐപിക്ക് ആശംസകൾ; ആലിംഗനങ്ങൾക്കും ചിരികൾക്കും എപ്പോഴും കൂടെ നിന്നതിനും നന്ദി..." ആമിറിനു ജന്മദിനാശംസകൾ കുറിച്ച് കിരൺ റാവു

uploads/news/2025/03/769832/1000410971.jpg
Kiran rao's birthday wish for aamir khan (Image Source: Instagram)

ബോളിവുഡിന്റെ മിസ്റ്റർ പെർഫെക്ഷനിസ്റ്റാണ് ആമിർ ഖാൻ. സിനിമ പോലെ തന്നെ താരത്തിന്റെ സ്വകാര്യ ജീവിതവും ആരെയും അതിശയിപ്പിക്കുന്നതാണ്.
പുതിയ കഴിവുകള്‍ നേടിയെടുക്കുന്നതിലുള്ള പരിശ്രമത്തിന് പ്രശസ്തനായ താരം ജീവിതത്തിലേക്ക് രണ്ടു പങ്കാളികളെ ക്ഷണിച്ചിരുന്നു. താരം ആദ്യം വിവാഹം ചെയ്തത് റീന ദത്തെയെയാണ്. ആ ബന്ധത്തില്‍ ജുനൈദ്, ഇറ ഖാൻ എന്നീ മക്കളുമുണ്ട്. പിന്നീട് 2005 ല്‍ ആമിര്‍ സംവിധായിക കിരണ്‍ റാവുവിനെ വിവാഹം ചെയ്തു. 2021 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇവർക്ക് ആസാദ് എന്നൊരു മകനുമുണ്ട്.
കഴിഞ്ഞ ദിവസം തന്റെ 60-ാം പിറന്നാള്‍ ആഘോഷ വേളയില്‍ പുതിയ പ്രണയിനിയെ താരം മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തി. ബംഗളൂരു സ്വദേശിയായ ഗൗരി സ്പ്രാറ്റാണ് താരത്തിന്റെ പുതിയ കൂട്ട്. 25 വർഷത്തെ സൗഹൃദത്തിനൊടുവില്‍ പ്രണയിനിയായി മാറിയ ഗൗരി കഴിഞ്ഞ ഒന്നര വർഷമായി ആമിറുമായി ലിവിംഗ് ടുഗെതറിലാണ്.
വേർപിരിഞ്ഞതിനു ശേഷവും ജീവിത പങ്കാളികളുമായി പക്വതയോടെ സൗഹൃദം സൂക്ഷിക്കുന്ന ബോളിവുഡിലെ ഏക താരം ആമിറാണെന്നു നിസ്സംശയം പറയാം. അതുകൊണ്ട് തന്നെ താരത്തിന്റെ സന്തോഷ നിമിഷങ്ങളിലെല്ലാം മുൻ ജീവിത പങ്കാളികൾ ആസ്വദിച്ച് പങ്കെടുക്കാറുമുണ്ട്.
ഇപ്പോഴിതാ ആമിറിന്റെ ജന്മദിനത്തിൽ ഹൃദയത്തിൽ ചാലിച്ച ആശംസകൾ കുറിക്കുകയാണ് മുൻ ജീവിത പങ്കാളി കിരൺ റാവു.
"ഞങ്ങളുടെ ജീവിതത്തിലെ വിവിഐപിക്ക് ആശംസകൾ... ആലിംഗനങ്ങൾക്കും ചിരികൾക്കും എപ്പോഴും ഞങ്ങളുടെ കൂടെ നിന്നതിനും നന്ദി. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു..." എന്ന് കുറിച്ചാണ് കിരൺ ആമിറിനു 60-ാം ജന്മദിനാശംസകൾ അറിയിച്ചിരിക്കുന്നത്. ഒപ്പം കിരണിനും ആസാദിനുമൊപ്പമുള്ള ആമി റിന്റെ സുന്ദര നിമിഷങ്ങൾ അടങ്ങിയ ചിത്രങ്ങളും പങ്കു വച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW