Wednesday, March 11, 2026 Last Updated 22 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 14 Mar 2025 09.00 AM

കെ. രാധാകൃഷ്ണന്‍ എം.പി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല ; ഇ.ഡി. യ്ക്ക് മറുപടിക്കത്ത് നല്‍കി

uploads/news/2025/03/769549/radhakrishnan-devaswom.gif

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ചോദ്യംചെയ്യലിന് ആലത്തൂര്‍ എം.പി: കെ.രാധാകൃഷ്ണന്‍ ഇന്ന് ഹാജരാകില്ല. പാര്‍ലമെന്റ് നടക്കുന്നതിനാല്‍ ഇപ്പോള്‍ ഹാജരാകാനാകില്ലെന്ന് ഇ.ഡി യ്ക്ക് അദ്ദേഹം മറുപടി കത്ത് നല്‍കി. ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ സമന്‍സ് നേരത്തേ കിട്ടിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് രാധാകൃഷ്‌ന്റെ കത്ത്.

കരുവന്നൂര്‍ കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഈ തട്ടിപ്പ് നടന്ന കാലയളവില്‍ രാധാകൃഷ്ണനായിരുന്നു സി.പി.എം. തൃശൂര്‍ ജില്ലാ സെക്രട്ടറി. 12 ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫിസില്‍ ഹാജരാകാനായിരുന്നു നോട്ടീസ്. എന്നാല്‍ കെ.രാധാകൃഷ്ണന്‍ ഡല്‍ഹിയില്‍ ആയിരുന്നതിനാല്‍ ഇന്നലെയാണു സമന്‍സ് കൈപ്പറ്റിയത്.

കരുവന്നൂര്‍ ബാങ്കുമായുള്ള സി.പി.എം. ബന്ധം, സി.പി.എമ്മിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ അന്നത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന കെ.രാധാകൃഷ്ണനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തത വരുത്താനാവുമെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍. അതേസമയം ഇ.ഡി. ചോദിച്ച വിവരങ്ങളല്ല മാധ്യമങ്ങളില്‍ വരുന്നതെന്ന് രാധാകൃഷ്ണന്‍ പ്രതികരിച്ചു.

അക്കൗണ്ട് വിവരങ്ങളും ഭൂമി ആസ്തി സംബന്ധിച്ച കാര്യങ്ങളുമാണ് ഇ.ഡി. ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ജില്ലാ സെക്രട്ടറി കെ.വി അബ്ദുള്‍ ഖാദര്‍, മുന്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് ഉള്‍പ്പെടെയുള്ള നേതാക്കളെ നേരത്തെ ചോദ്യംചെയ്തിരുന്നു. കെ.രാധാകൃഷ്ണന്‍ ഇ.ഡിക്ക് മുമ്പില്‍ ഹാജരാകുന്നതു സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Ads by Google
Friday 14 Mar 2025 09.00 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW