Thursday, March 12, 2026 Last Updated 19 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 13 Mar 2025 02.37 PM

ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ രാഷ്ട്രീയം വേണ്ട ; പ്രശ്‌നം പരിഹരിക്കണമെന്ന് മുഖ്യമന്ത്രിയോട് രാജീവ് ചന്ദ്രശേഖര്‍

uploads/news/2025/03/769381/rajeev.jpg

തിരുവനന്തപുരം: ആശാ സമരത്തില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍. ആശമാരുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് അപേക്ഷിക്കുന്നു. അതിന് സംസ്ഥാന സര്‍ക്കാരാണ് മുന്‍കൈയ്യെടുക്കേണ്ടത് കേന്ദ്ര പിന്തുണ ഉറപ്പുവരുത്താന്‍ തയ്യാറാണെന്നും പറഞ്ഞു.

ആശാ സമരത്തില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുന്നുണ്ടെന്നും എല്ലാം കേന്ദ്രമാണ് ചെയ്യേണ്ടതെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്, അങ്ങനെയെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വം ഇല്ലേയെന്ന് ചോദിച്ച അദ്ദേഹം ആശമാരുമായി ചര്‍ച്ച നടത്തേണ്ടത് സര്‍ക്കാരിന്റെ ധാര്‍മിക ഉത്തരവാദിത്തമാണെന്നും പറഞ്ഞു. ആശാവര്‍ക്കര്‍മാരുടെ സമരം ഒരു മാസം പിന്നിട്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേന്ദ്രധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ആശാമാരുടെ പ്രശ്‌നം ചര്‍ച്ചയായിരുന്നില്ല. ഇന്ന് വിഷയത്തില്‍ സുരേഷ്‌ഗോപിയടക്കമുള്ള ബിജെപി നേതാക്കള്‍ ഇടപെട്ടിരിക്കുകയാണ്. സുരേഷ്‌ഗോപി ആറ്റുകാല്‍ പൊങ്കാലദിവസം ആശാമാരുടെ സമരപ്പന്തലില്‍ എത്തി അവര്‍ക്ക് പൊങ്കാലക്കിറ്റ് നല്‍കിയിരുന്നു. ഫെബ്രുവരി 10 മുതലാണ് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. ഓണറേറിയും വര്‍ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ആശാവര്‍ക്കര്‍മാര്‍ തുടരുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW