-->
തിരുവനന്തപുരം : സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം തുടരുന്ന ആശാ പ്രവര്‍ത്തകര്‍ക്കു സൗജന്യമായി പൊങ്കല കിറ്റ് വിതരണം ചെയ്തു കേന്ദ്രമന്ത്രി സുരേഷ് ഗോപി . ഇന്നലെ സമരവേദിയില്‍ ബിജെപി പ്രവകരോടൊപ്പം നൂറോളം പേര്‍ക്കുളള അരി , ശര്‍ക്കര ,വാഴക്കുല , തേങ്ങ എന്നിവ സമരവേദിയില്‍ എത്തിക്കുകയായിരുന്നു .ആശാ വര്‍ക്കര്‍മാര്‍ക്കു നല്ലതു സംഭവിച്ചേ മതിയാവൂ എന്നാണു തന്റെ പക്ഷമെന്നു സുരേഷ് ഗോപി പറഞ്ഞു .
അതേസമയം ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാലില്‍ അന്നദാനം വിതരണത്തിലും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും പങ്കെടുത്തു .വരിയില്‍ കാത്തുനിന്ന ഭക്തജനങ്ങള്‍ക്ക് സുരേഷ് ഗോപി ഭക്ഷണം വിളമ്പി നല്‍കി. ഭാര്യയോടൊപ്പം ചോറ് വിളമ്പിക്കൊണ്ടാണ് അന്നദാനത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. 15 മിനിറ്റോളം സുരേഷ് ഗോപി തന്നെയാണ് ഭക്തര്‍ക്ക് അന്നദാനം വിളമ്പിയത്. ഇന്നത്തെ അന്നദാനത്തിന്റെ ചെലവ് സുരേഷ് ഗോപിയാണ് വഹിക്കുന്നത്.
എല്ലാ വര്‍ഷവും ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസം ഇവിടെ വന്ന് അന്നദാനം നടത്താറുണ്ടെന്ന് രാധിക സുരേഷ് ഗോപി പ്രതികരിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി വീട്ടിലാണ് പൊങ്കാല ഇടുന്നത്. ഇത്തവണയും വീട്ടിലായിരിക്കും ഇടുന്നതെന്നും രാധിക പറഞ്ഞു. ഗായകന്‍ ജി വേണുഗോപാലും സുരേഷ് ഗോപിയോടൊപ്പം അന്നദാനം വിതരണം ചെയ്യാന്‍ പങ്കെടുത്തിരുന്നു.