Thursday, March 12, 2026 Last Updated 15 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Mar 2025 12.00 PM

''ഉന്നതകുലജാത പ്രയോഗത്തിലൂടെ സുരേഷ് ഗോപിയുടെ നിലവാരം നാടിന് മനസ്സിലായി''; വിമർശനവുമായി പികെഎസ്

PKS, suresh gopi

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പട്ടികജാതി ക്ഷേമസമിതി. ഉന്നതകുലജാത പ്രയോഗത്തിലൂടെ സുരേഷ് ഗോപിയുടെ നിലവാരം നാടിന് മനസിലായെന്ന് പികെഎസ് കുറ്റപ്പെടുത്തി. പഴയാകല ഫ്യൂഡല്‍ ജന്മിമാരുടെ ചിന്താഗതി ഈ കാലഘട്ടത്തില്‍ ആവര്‍ത്തിക്കുന്നുവെന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. ഇത്തരത്തിലുള്ള പ്രയോഗം തന്നെ നമ്മുടെ നാടിനകത്ത് ചേരാത്തതാണെന്നും ഇവ മാനവികതയെ തന്നെ തകര്‍ക്കുമെന്നും സമിതി പറഞ്ഞു. സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് പികെഎസ് നാളെ മാര്‍ച്ച് നടത്താനാണ് തീരുമാനം.

തൃശൂര്‍ ജില്ലയില്‍ ജാതി വിവേചനമടക്കമുള്ള കാര്യങ്ങള്‍ ഏറെ ചര്‍ച്ചയായി നില്‍ക്കുന്ന സാഹചര്യത്തിലാണ് പികെഎസ് ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നത്. പട്ടിക വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉന്നത കുലജാതനായ ഒരാള്‍ മന്ത്രിയായി വരണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

അതേസമയം, വീണ്ടും ആശാ വര്‍ക്കേഴ്‌സിന്റെ സമരപ്പന്തലില്‍ സുരേഷ് ഗോപി സന്ദര്‍ശനം നടത്തി. ആശമാര്‍ക്കെന്തായാലും നല്ലത് സംഭവിച്ചേ പറ്റൂവെന്നും അതാണ് തന്റെ പക്ഷമെന്നും സുരേഷ്ഗോപി കൂട്ടിച്ചേര്‍ത്തു. ഒരു രാഷ്ട്രീയ കലര്‍പ്പും ഇല്ലാതെ ഇവരില്‍നിന്ന് എന്താണോ മനസ്സിലാക്കിയത് അത് താന്‍ കേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്ടെന്നും അതിന്റെ നേരിയ എഫക്ട് കണ്ടു തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
TRENDING NOW