Saturday, March 14, 2026 Last Updated 5 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 30 Oct 2025 02.43 PM

മുഖ്യമന്ത്രിക്ക് ഖത്തറിൽ ഉജ്വല സ്വീകരണം

uploads/news/2025/10/808331/pinarayi-gulf.gif

ദോഹ: ഔദ്യോഗികസന്ദർശനത്തിനായി ഖത്തറിൽ എത്തിയമുഖ്യമന്ത്രിപിണറായി വിജയന് ഊഷ്മള സ്വീകരണംനൽകി. ഇന്ന് പുലർച്ചെയെത്തിയ മുഖ്യമന്ത്രിയെ ദോഹഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ വിപുലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രിസജി ചെറിയാനും ചീഫ് സെക്രട്ടറി എ ജയതിലകും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

മലയാളോത്സവം സംഘാടക സമിതി ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ സി. വി. റപ്പായി, ജനറൽ കൺവീനറും പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറുമായ ഇ. എം. സുധീർ, സംഘാടക സമിതി ഭാരവാഹികളായ ഷംസീർ അരിക്കുളം, സാബിത്ത് സഹീർ, പ്രമോദ് ചന്ദ്രൻ,അഹമ്മദ് കുട്ടിഅറളയിൽ, എ കെ ജലീൽ തുടങ്ങിയവർ സ്വീകരണത്തിൽ പങ്കെടുത്തു. ഖത്തറിലെ പ്രവാസി സംഘടനാ പ്രതിനിധികൾ, മലയാളി വ്യവസായികൾ, വാണിജ്യ പ്രമുഖർ,മാധ്യമപ്രവർത്തകർ എന്നിവരുമായി മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്ച്ച നടത്തി. രാത്രി ഖത്തർ ചെമ്പർ ഓഫ് കോമേഴ്സ് ഒരുക്കുന്ന വിരുന്നിലും മുഖ്യ മന്ത്രിയുംസംഘവും പങ്കെടുക്കും ഇന്ന് വൈകുന്നേരം 6 മണി മുതൽ അബു ഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ ലോകകേരള സഭയുടെയുംമലയാളം മിഷൻഖത്തർ സംസ്കൃതിചാപ്റ്ററിന്റെയുംസംയുക്താഭിമുഖ്യത്തില്‍നടത്തുന്നമലയാളോത്സവംമുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ,ഇന്ത്യൻ അംബാസഡർ വിപുൽ, ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്,മലയാളോത്സവം മുഖ്യരക്ഷാധികാരിപദ്മശ്രീ ഡോ. എം. എ. യൂസഫ് അലി എന്നിവർ ചടങ്ങിൽസാന്നിധ്യംവഹിക്കും.വിവിധ മലയാളി സംഘനകളുടെ വൈവിധ്യമാർന്ന കലാവിരുന്നുകളും അരങ്ങേറും.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
LATEST NEWS
TRENDING NOW