Monday, March 23, 2026 Last Updated 32 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 29 Jul 2025 01.04 PM

ഓപ്പറേഷന്‍ മഹാദേവില്‍ വധിച്ചത് പഹല്‍ഗാം ഭീകരരെ ; പാര്‍ലമെന്റില്‍ വിശദീകരിച്ച് അമിത്ഷാ

uploads/news/2025/07/793560/amithasdha.jpg

ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ മതം ചോദിച്ച് ആക്രമണം നടത്തിയവരെ തേടിപ്പിടിച്ച് പുറത്തെത്തിച്ച് ഇന്ത്യന്‍സൈന്യം വധിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പഹല്‍ഗാമില്‍ കുടുംബാംഗങ്ങളുടെ കണ്മുന്നിലിട്ട് അവരുടെ പ്രിയപ്പെട്ടവരെ വധിച്ച മൂന്ന് പേരെയും ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ മഹാദേവിലൂടെ തകര്‍ത്തെന്നും ഇവരില്‍ നിന്നും അമേരിക്കന്‍ നിര്‍മ്മിത തോക്കുകളും പിടിച്ചെടുത്തെന്ന് പാര്‍ലമെന്റില്‍ പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം പറഞ്ഞത്. പഹല്‍ഗാമില്‍ ഇവര്‍ ഉപയോഗിച്ച അതേ ആയുധങ്ങളും സൈന്യം പിടിച്ചെടുത്തു. ചണ്ഡീഗഡിലെ ഫോറന്‍സിക് കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഇത് തുടക്കം മാത്രമാണ് ഇനിയും അനേകം കാര്യങ്ങള്‍ വരാനുണ്ടെന്നും അമിത്ഷാ വ്യക്തമാക്കി. കൊല്ലപ്പെട്ടവര്‍ പാകിസ്താന്‍കാര്‍ അല്ലെന്ന കോണ്‍ഗ്രസ് മുന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ വാക്കുകളെയും അമിത്ഷാ വിമര്‍ശിച്ചു. പി ചിദംബരം എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും ചോദിച്ചു. പി.ചിദംബരം പാകിസ്താന് വേണ്ടിയാണ് വാദിക്കുന്നതെന്നും പറഞ്ഞു.

ഇന്നലെ സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ സുലൈമാന്‍, അഫ്ഗാന്‍, ജിബ്രാന്‍ എന്നീ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. സുലൈമാന്‍ ഒരു ഉന്നത ലഷ്‌കര്‍ കമാന്‍ഡറാണെന്നും 26 നിരപരാധികളുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ആക്രമണത്തില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നതിന് സുരക്ഷാ ഏജന്‍സികളുടെ പക്കല്‍ തെളിവുണ്ടെന്നും അഫ്ഗാനും ജിബ്രാനും 'എ-ലിസ്റ്റ്' തീവ്രവാദികളായിരുന്നെന്നും അമിത്ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കി.

മെയ് 22 ന് ദച്ചിഗാമില്‍ (ശ്രീനഗറിന് സമീപം) തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വിവരം ലഭിച്ചതായി ഷാ പറഞ്ഞു. ഭീകരരുടെ ആശയവിനിമയം തടയാന്‍ ഐബിയും സൈന്യവും പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചു. ജൂലൈ 22 ന് പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംയുക്ത ഓപ്പറേഷന്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. പഹല്‍ഗാം ആക്രമണത്തില്‍ ഈ മൂന്ന് ഭീകരര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചത് എങ്ങനെയെന്ന് വിശദീകരിച്ചു. ആഭ്യന്തരമന്ത്രി ഭീകരര്‍ക്ക് അഭയം നല്‍കിയവരെ എന്‍ഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെന്നും. മൃതദേഹങ്ങള്‍ ശ്രീനഗറില്‍ കൊണ്ടുവന്ന് തിരിച്ചറിയല്‍ നടത്തിയെന്നും പറഞ്ഞു.

കൂടുതല്‍ സ്ഥിരീകരണത്തിനായി, പഹല്‍ഗാം ആക്രമണ സ്ഥലത്ത് നിന്ന് കണ്ടെടുത്ത ബുള്ളറ്റ് ഷെല്ലുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ഉപയോഗിച്ചതായി അദ്ദേഹം പറഞ്ഞു. 'ഈ ഭീകരരെ വധിച്ചതിന് ശേഷം, അവരുടെ റൈഫിളുകള്‍ പിടിച്ചെടുത്തു. ഒന്ന് എം9, മറ്റ് രണ്ട് എകെ-47. ഈ റൈഫിളുകള്‍ പ്രത്യേക വിമാനത്തില്‍ ചണ്ഡീഗഡിലേക്ക് അയച്ചു. ശൂന്യമായ ബുള്ളറ്റ് ഷെല്ലുകള്‍ പഹല്‍ഗാമില്‍ കണ്ടെത്തിയവയുമായി പൊരുത്തപ്പെടുത്തുകയായിരുന്നു. ഈ മൂന്ന് റൈഫിളുകളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് ഷാ പറഞ്ഞു.

Ads by Google
Tuesday 29 Jul 2025 01.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google