Monday, March 23, 2026 Last Updated 7 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 22 Mar 2026 11.42 PM

ഇരയുടെ കണ്ണീരിനു പുല്ലുവില; പീഡനം നടന്നിട്ട് 14 വര്‍ഷം; കേസ് കോടതിയിലെത്തിയില്ല, ഉദ്യോഗസ്‌ഥര്‍ക്കെതിരേ അന്വേഷണം

ഡി.വൈ.എസ്‌പി ഉള്‍പ്പെടെ ഏഴ്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ എതിരെ അന്വേഷണത്തിന്‌ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്‌.
Kerala Police

ഉപ്പുതറ: ബലാത്സംഗ കേസ്‌ അന്വേഷണത്തില്‍ വീഴ്‌ച വരുത്തുകയും, കേസ്‌ കോടതിയില്‍ ചാര്‍ജ്‌ ചെയ്യുന്നതില്‍ കൃത്യവിലോപം കാട്ടുകയും ചെയ്‌ത ഡി.വൈ.എസ്‌പി ഉള്‍പ്പെടെ ഏഴ്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ എതിരെ അന്വേഷണത്തിന്‌ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്‌.

2012 ല്‍ ഉപ്പുതറ പോലീസ്‌ സേ്‌റ്റഷന്‍ പരിധിയില്‍ നടന്ന ബലാത്സംഗ കേസിലാണ്‌ ഉദ്യോഗസ്‌ഥരുടെ വീഴ്‌ച ഉണ്ടായത്‌. ഈ സമയത്ത്‌ പീരുമേട്‌ ഡി.വൈ.എസ്‌പിആയിരുന്ന പി.വി മനോജ്‌ കുമാര്‍, സി ഐ.വി.ഷിബു കുമാര്‍, എസ്‌.ഐ. മാരായിരുന്ന എസ്‌.എം റിയാസ്‌, ആര്‍ മധു, ഇ.കെ. സോള്‍ജിമോന്‍, സുമിത്‌ ജോസ്‌ എന്നിവര്‍ക്ക്‌ എതിരെയാണ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.

അതിജീവിതയുടെ അമ്മയുടെ മൊഴിയില്‍ ഉപ്പുതറ പോലീസ്‌ ചാര്‍ജ്‌ ചെയ്‌ത ക്രൈം 215/2012 കേസില്‍ പീരുമേട്‌ ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ചാര്‍ജ്‌ ഷീറ്റ്‌ സമര്‍പ്പിച്ചതിലാണ്‌ ഉദ്യോഗസ്‌ഥര്‍ വീഴ്‌ച വരുത്തിയത്‌. കോടതി പരാമര്‍ശം ഉണ്ടായതോടെ ജില്ലാ പോലീസ്‌ മേധാവി നടത്തിയ അന്വേഷണത്തില്‍ വീഴ്‌ച കണ്ടെത്തുകയും സംസ്‌ഥാന പോലീസ്‌ മേധാവി കോടതിയ്‌ക്ക്‌ പ്രത്യേകം റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്‌തിരുന്നു.

2012 ല്‍ എസ്‌ ഐ സിബി ഫ്രാന്‍സിസ്‌ ആണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. തുടര്‍ന്ന്‌ പീരുമേട്‌ സി.എ. ടി.ആര്‍. പ്രദീപ്‌ കുമാര്‍ അന്വേഷണം പൂര്‍ത്തിയാക്കി 2013 മെയ്‌ ആറിന്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ കൃത്യസ്‌ഥലം ഉള്‍പ്പെടെ ചില പ്രധാന വിവരങ്ങള്‍ മഹസറില്‍ ഉണ്ടായിരുന്നില്ല. ഇതുകാരണം കേസ്‌ ഫയലില്‍ സ്വീകരിക്കാതെ കോടതി തിരിച്ചയച്ചു. അപാകത പരിഹരിച്ച്‌ കുറ്റ പത്രം കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ 2013 ജൂലായ്‌ എട്ടിന്‌ പീരുമേട്‌ സര്‍ക്കിള്‍ ഓഫീസില്‍ തിരികെ എത്തുകയും, ഉപ്പുതറ പോലീസ്‌ സ്‌റ്റേഷനിലേയ്‌ക്ക്‌ കൈമാറുകയും ചെയ്‌ത ഫയല്‍ തിരികെ കോടതിയില്‍ എത്തിയില്ല.

മാറി വന്ന ഉദ്യോഗസ്‌ഥരും കേസ്‌ ഫയലില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അതിജീവിതയുടെ അമ്മയായ കേസിലെ ഒന്നാം സാക്ഷി ഒന്‍പത്‌ വര്‍ഷം മുന്‍പ്‌ മരിച്ചു. ഫയല്‍ കാണാനില്ലാത്തതിനാല്‍ കേസിന്റെ ചാര്‍ജ്‌ ഷീറ്റ്‌, ഇരയുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌, പ്രതിയുടെ പൊട്ടന്‍സി സര്‍ട്ടിഫിക്കറ്റ്‌, കൃത്യസ്‌ഥല മഹസറുകള്‍, അതിജീവിതയുടെ സ്‌കൂള്‍ അഡ്‌മിഷന്‍ എക്‌സ്‌ട്രാക്‌ട്‌, സാക്ഷി മൊഴികളുടെ അസല്‍ എന്നിവ കണ്ടെത്താന്‍ കഴിയില്ല.
ഇതെല്ലാം ഉണ്ടെങ്കിലേ കോടതി കേസ്‌ ഫയലില്‍ സ്വീകരിക്കുകയുള്ളൂ.

സംഭവത്തില്‍ വീഴ്‌ച വരുത്തിയ എസ്‌.ഐ സുമിത്‌ ജോസ്‌ അതിനിടെ ജോലി രാജിവച്ചു. കേസ്‌ ഫയല്‍ ഉപ്പുതറ സ്‌റ്റേഷനിലേക്ക്‌ കൈമാറിയതിനാല്‍ അന്വേഷണ ഉദ്യോഗസ്‌ഥനായിരുന്ന സി.ഐ. ടി.ആര്‍. പ്രദീപ്‌ കുമാറിനെ നടപടിയില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. എന്നാല്‍ അപാകം പരിഹരിക്കുന്നതിന്‌ ഉപ്പുതുറ പോലീസ്‌ സ്‌റ്റേഷനിലേയ്‌ക്ക്‌ ഫയല്‍ ല്‍കിയത്‌ സംബന്ധിച്ച്‌ രേഖയില്ല.

Ads by Google
സ്വന്തം ലേഖകന്‍
Sunday 22 Mar 2026 11.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google