ദോഹ: സമുദ്രാതിർത്തിയിൽ തകർന്നു വീണ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴു പേരും മരിച്ചതായി ഖത്തർ ആഭ്യന്തര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഖത്തർ സായുധ സേനയിലെയും തുർക്കി സംയുക്ത സേനയിലെയും ഉദ്യോഗസ്ഥരും സിവിലിയൻമാരുമാണ് അപകടത്തിൽപ്പെട്ടത്.
ഖത്തർ സായുധ സേനയിലെ പൈലറ്റുമാരായ ക്യാപ്റ്റൻ മുബാറക് സലേം ദാവെ അൽ മർറി, സഈദ് നാസർ സമേക്,സെർജന്റ് ഫഹദ് ഹാദി ഘാനിം അൽ ഖയാരിൻ, കോർപ്പറലൽ മുഹമ്മദ് മഹർ മുഹമ്മദ്, ഖത്തർ - തുർക്കി സംയുക്ത സേനയിലെ
എയർ ഡിഫൻസ് മേജർ സിനാൻ തഷ്തെകിൻ, തുർക്കി സിവിലിയൻ പ്രതിനിധിമാരായ സുലൈമാൻ ചെംറ കഹ്‌റമാൻ, ഇസ്മായിൽ അനസ്
ചാൻ എന്നിവരാണ് മരിച്ചത്.