Monday, March 23, 2026 Last Updated 30 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 24 Jul 2025 11.08 AM

കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ ഇന്ന് ബസ് ജീവനക്കാര്‍ പണി മുടക്കി ; യാത്രക്കാര്‍ ദുരിതത്തില്‍ വലഞ്ഞു

uploads/news/2025/07/792733/private-bus.jpg

കോഴിക്കോട്: മത്സരയോട്ടമെന്ന് ആരോപിച്ച് കഴിഞ്ഞദിവസം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ബസ് തടയല്‍ സമരത്തിന് പിന്നാലെ കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ ഇന്ന് ബസ് ജീവനക്കാര്‍ പണി മുടക്കി. വാഹനം വഴിയിലിറക്കിയാല്‍ തടയുമെന്ന് ഭീഷണി മുഴക്കുന്ന സാഹചര്യത്തില്‍ ബസ് ഓടിക്കാനാകില്ലെന്ന് വ്യക്തമാക്കി ജീവനക്കാര്‍ പണിമുടക്കിയതോടെ നാട്ടുകാര്‍ക്ക് വലിയ പ്രതിസന്ധിയായിട്ടുണ്ട്.

കഴിഞ്ഞമാസം കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ പല അപകടങ്ങള്‍ ഉണ്ടാകുകയും അനേകര്‍ക്ക് പരിക്കേല്‍ക്കുകയും നാലുപേരുടെ മരണമടക്കം ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ബസ് തടഞ്ഞത്. ഇതിന് പിന്നാലെ ഡിവൈഎസ്പി രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു. ഇതില്‍ തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ പോലീസ് കൂട്ടാക്കിയില്ലെന്ന് ആരോപിച്ചിട്ടുണ്ട്. നിരത്തിലിറങ്ങിയാല്‍ നാട്ടുകാര്‍ തടയുമെന്നും സ്വകാര്യബസുകളിലെ ജീവനക്കാര്‍ പറയുന്നു.

എന്നാല്‍ സംരക്ഷണം കൊടുക്കാമെന്ന് പറഞ്ഞിട്ടും സ്വകാര്യബസ് ജീവനക്കാര്‍ സമ്മതിച്ചിട്ടില്ല. ഇതോടെ പൊതുജനം വലഞ്ഞിരിക്കുകയാണ്. സഞ്ചരിക്കാന ബസില്ലാതെ വന്നത് പലരുടേയും യാത്രകയ്ക്ക് വെല്ലുവിളിയായി മാറിയിട്ടുണ്ട്. അതേസമയം ഡിവൈഎസ്പി ഉച്ചയ്ക്ക് ശേഷം യോഗം വിളിച്ചിരിക്കുകയാണ്. അപകടം തുടര്‍ച്ചയാകുന്ന സാഹചര്യം മത്സരയോട്ടത്തിന്റെ ഫലമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Ads by Google
Thursday 24 Jul 2025 11.08 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google