Monday, March 23, 2026 Last Updated 32 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 23 Jul 2025 08.09 PM

'സഖാവ് വിഎസ് മരിക്കുന്നില്ല, ഇല്ല... ഇല്ല... മരിക്കുന്നില്ല ; ജീവിക്കുന്നു ഞങ്ങളിലൂടെ' അന്ത്യാഭിവാദ്യം അർപ്പിച്ച് വിനായകന്‍

uploads/news/2025/07/792650/9.gif
photo - facebook

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിച്ച് കൊച്ചിയിലെ കൂട്ടായ്മ. കൊച്ചി കെഎസ്ആർടിസി പ്രദേശത്തെ ജനകീയ കൂട്ടായ്മ ആണ് പരിപാടി സംഘടിപ്പിച്ചത്. നടൻ വിനായകനും പങ്കാളിയായി. ഇല്ല... ഇല്ല... മരിക്കുന്നില്ല, സഖാവ് വിഎസ് മരിക്കുന്നില്ല... ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന് വിനായകനും സുഹൃത്തുക്കളും സങ്കടമടക്കി മുദ്രാവാക്യം വിളിക്കുന്നുണ്ട്.

അതേസമയം, വിഎസിന്‍റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ബീച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് എത്തി. കടലല പോലെ വിലാപയാത്രക്കൊപ്പവും വിഎസിനെ കാണാനുമായി ജനസഹസ്രങ്ങളാണ് അതിശക്തമായ മഴയെ അവഗണിച്ച് എത്തിയിട്ടുള്ളത്. നിശ്ചയിച്ചതിലും മണിക്കൂറുകളോളം വൈകിയാണ് വിലാപയാത്ര കടന്നുപോകുന്നത്. റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനം കൂടെ അവസാനിച്ചാൽ മൃതദേഹം വലിയ ചുടുകാട്ടിൽ സംസ്കരിക്കും. പുന്നപ്രയിൽ നിന്ന് തുടങ്ങി കേരള രാഷ്ട്രീയമാകെ കീഴടക്കിയ വിപ്ലവകാരിയെ അവസാനമായി കാണാൻ റിക്രിയേഷൻ ഗ്രൗണ്ടിൽ വരിനിൽക്കുന്ന ജനങ്ങളെ കാണാം.

Ads by Google
Wednesday 23 Jul 2025 08.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google