Monday, March 23, 2026 Last Updated 34 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 23 Jul 2025 12.37 PM

ആലുവാപാലസിലെ 107 ാനമ്പര്‍ മുറി ഇനി അതിഥികള്‍ക്ക് ; വീടിനേക്കാള്‍ വി.എസ്. ഉപയോഗിച്ചിരുന്ന മുറി

uploads/news/2025/07/792600/vs-achuthanandan-2.gif

കൊച്ചി: കേരളത്തിന്റെ വിപ്ലവസൂര്യന്‍ വി.എസ്. അച്യുതാനന്ദന് സംസ്ഥാനം ആദരം അര്‍പ്പിക്കാനും അവസാനമായി അന്ത്യാഞ്ജലി അര്‍പ്പിക്കാനും ദേശീയപാതയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുമ്പോള്‍ വി.എസിന്റെ ഓര്‍മ്മകളില്‍ ആലുവ പാലസും. വീടു കഴിഞ്ഞാല്‍ വി.എസ്. ഏറ്റവും കൂടുതല്‍ താമസിക്കാറുണ്ടായിരുന്ന ആലുവപാലസിലെ പ്രിയപ്പെട്ട മുറി അടുത്ത വര്‍ഷം മുതല്‍ അതിഥികള്‍ക്കായി തുറന്നുകൊടുക്കും. തലസ്ഥാനത്തെ വീടുപോലെ തന്നെ വി.എസിന് പ്രിയപ്പെട്ടത് ഇവിടുത്തെ 107 ാം നമ്പര്‍ മുറിയാണ്.

ജനാലയിലൂടെ പെരിയാറിന്റെ ദൃശ്യം കാണാന്‍ കഴിയുന്ന മുറിയാണ് വി.എസി ന് വേണ്ടി പാലസ് മാറ്റി വെച്ചിരുന്നത്. പ്രത്യേക ജീവിതശൈലി പിന്തുടരുന്ന വി.എസ്. പാലസില്‍ എത്തുമ്പോഴും അതില്‍ മുടക്കം വരുത്താറില്ല. പപ്പായ വലിയ ഇഷ്ടമായ വി.എസിന് വേണ്ടി മാത്രമുള്ള പപ്പായ ചെടികള്‍ വരെ ഇവിടെയുണ്ടായിരുന്നു. ഡല്‍ഹിയിലെ കേരളാഹൗസില്‍ 204 ാം നമ്പറാണ് വി.എസിന് പ്രിയം. ഡല്‍ഹിയില്‍ ആകുമ്പോഴും വി.എസ് ചിട്ടകളില്‍ വിട്ടുവീഴ്ച വരുത്താറില്ലായിരുന്നു. രാവിലത്തെ നടത്തം മുതല്‍ തുടര്‍ന്നിരുന്നു.

വി.എസ്. ഇവിടേയ്ക്ക് വരുമ്പോള്‍ മുറികളില്‍ താമസിക്കുന്നത് ആരായിരുന്നാലും ഒഴിവാകുന്ന പതിവുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ വി.എസിനോടുള്ള ബഹുമാനസൂചകമായി ഈ മുറിയില്‍ നിന്നും മാറാറുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വി.എസ് വരുന്നതിന് മുമ്പ് വി.എസ് വരുന്നതിനായുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആലുവാപാലസില്‍ എത്തുമ്പോള്‍ അദ്ദേഹം മാവില ഉപയോഗിച്ച് രാവിലെ പല്ലുതേക്കാറുണ്ടായിരുന്നത്രേ. അതും അദ്ദേഹത്തിന്റെ ശീലമായിരുന്നു.

Ads by Google
Wednesday 23 Jul 2025 12.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google