Monday, March 23, 2026 Last Updated 30 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 23 Jul 2025 11.03 AM

വിലാപയാത്ര 19 മണിക്കൂര്‍ പിന്നിട്ടു ; കായംകുളത്ത് പ്രവേശിച്ചത് ഇന്ന് രാവിലെ 7.30 യില്‍

uploads/news/2025/07/792588/vs-bus.jpg

മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പുറമേ സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വി എസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയായ അദ്ദേഹത്തിനായി അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനക്കൂട്ടം തടിച്ചുകൂടിയതോടെ ഭൗതീകശരീരം പുന്നപ്രയിലെ വീട്ടിലേക്ക് എത്തിക്കാന്‍ പിന്നെയും വൈകുന്നു. 11.30 യ്‌ക്കെങ്കിലും ആലപ്പുഴ ജില്ലാക്കമ്മറ്റി ഓഫീസില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

തിരുവനന്തപുരത്ത് നിന്നും വിലാപയാത്ര മണിക്കൂറുകള്‍ എടുത്താണ് ഓരോ പോയിന്റും കടന്നുപോകുന്നത്. അനേകരാണ് റോഡ്‌സൈഡില്‍ കാത്തുനില്‍ക്കുന്നത്. വിലാപയാത്ര 19 മണിക്കൂറുകള്‍ പിന്നിട്ടിട്ടും വേലിക്കകത്തെ വീട്ടിലേക്ക് എത്താനായിട്ടില്ല. അഞ്ചുമണിക്കെങ്കിലും സംസ്‌ക്കാരം നടത്താമെന്നാണ് കരുതുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ച വിലാപയാത്ര ഇന്ന് രാവിലെ 7.30 ഓടെയാണ് കായംകുളത്ത് എത്തിയത്. വഴിയോരം നിറയെ മഴയെ അവഗണിച്ചാണ് പ്രിയസഖാവിനെ ഒരുനോക്കു കാണാനായി ആയിരക്കണക്കിന് ആളുകളാണ് കാത്തുനില്‍ക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മണിക്കൂറുകള്‍ കാത്തുനിന്നാണ് വി.എസിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. വ്യക്തിബന്ധം ഉണ്ടായിരുന്നെന്നും തന്റെ മണ്ഡലത്തില്‍ വിഎസിനെ് സ്‌നേഹിക്കുന്ന അനേകരുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.വിലാപയാത്ര സമയത്ത്എത്താന്‍ വേണ്ടി കരുവാറ്റ, പുറക്കാട് പോയിന്റുകള്‍ റദ്ദാക്കിയിരുന്നു. വൈകിട്ട് അഞ്ചുമണിയോടെയെങ്കിലും വേലിക്കകത്ത് വീട്ടില്‍ എത്തിക്കാന്‍ എന്നാണ് കരുതുന്നത്.

Ads by Google
Wednesday 23 Jul 2025 11.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google