Monday, March 23, 2026 Last Updated 31 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 22 Jul 2025 03.53 PM

വി.എസ് ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട നേതാവ് ; അനുശോചനമറിയിച്ച്‌ എം.എ. യൂസഫലി

uploads/news/2025/07/792439/3.gif
photo - facebook

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് എന്നും ജനങ്ങൾക്ക് വേണ്ടി നിലകൊണ്ടിരുന്ന ഒരു ജനനേതാവിനെയാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. 2017-ൽ യു.എ.ഇ. സന്ദർശിച്ച അവസരത്തിൽ അബുദാബിയിലെ വസതിയിൽ വി എസ് എത്തിയത് ഓർമ്മയായി ഹൃദയത്തിൽ സൂക്ഷിക്കുന്നുന്നുവെന്നും യൂസഫലി ഓർമിച്ചു.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ചെയർമാനായിരുന്ന വിഎസിനൊപ്പം ഡയറക്ടര്‍ ബോർഡംഗമായി അഞ്ച് വർഷം അടുത്ത് പ്രവർത്തിച്ചിട്ടുണ്ട് . കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടും അടുത്തിടപഴകാന്‍ ഒട്ടേറെ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ ലുലു ഗ്രൂപ്പിന്റെ ആദ്യത്തെ സംരംഭമായ തൃശൂർ ലുലു കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹമെത്തിയത് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെളിയിൽ നിന്നും വിരിയിച്ച താമര എന്നാണ് കൺവെൻഷൻ സെന്ററിനെപ്പറ്റി അദ്ദേഹം പറഞ്ഞതെന്ന് യുസഫലി ഓര്‍ത്തെടുത്തു .

Ads by Google
Tuesday 22 Jul 2025 03.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google