Monday, March 23, 2026 Last Updated 33 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 21 Jul 2025 06.47 PM

പാര്‍ട്ടി ഭൂരിപക്ഷം നേടുമ്പോള്‍ തോല്‍ക്കും, വി.എസ്. ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കും! മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ഒരിക്കല്‍ പോലും മന്ത്രിയായിട്ടില്ല

uploads/news/2025/07/792254/v.s.-Achuthandan-5.jpg

ജനനായകനും ക്രൗഡ്പുള്ളറായും ജനക്കൂട്ടത്തിന്റെ കണ്ണും കരളുമായിരുന്ന വിഎസ് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ഒരിക്കല്‍ പോലും മന്ത്രിയാകാന്‍ സാഹചര്യം കിട്ടാത്ത ദൗര്‍ഭാഗ്യവാനായ നേതാവ് കൂടിയായിരുന്നു. രാഷ്ട്രീയ രംഗത്ത് ഇത്രയേറെക്കാലം പ്രവര്‍ത്തിച്ചിട്ടും മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് അച്യുതാനന്ദന്‍ സംസ്ഥാന മന്ത്രിയായിട്ടില്ല. പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ നേടുമ്പോള്‍ വി.എസ്. തോല്‍ക്കുകയും വി.എസ്. ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കുകയും ചെയ്യുന്ന സ്ഥിതിയായിരുന്നു മിക്ക തവണയും.

എന്നാല്‍ 2006 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥിതി മാറി. തിരഞ്ഞെടുപ്പില്‍ ആകെയുള്ള 140 സീറ്റില്‍ 98 സീറ്റുകളും നേടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഏറ്റവും കൂടിയ പ്രായത്തില്‍ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തി എന്ന നേട്ടവും വി.എസിനുള്ളതാണ്. 2006 മെയ് 18-ന് കേരളത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വി.എസിന് 83 വയസായിരുന്നു.

സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയില്‍ ഒട്ടേറെ ജനക്ഷേമ പരിപാടികള്‍ക്ക് വി.എസ്. തുടക്കമിട്ടു. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കലിന് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് വി.എസ്. നടത്തിയ ഓപ്പറേഷന്‍ മൂന്നാര്‍ ഏറെ ശ്രദ്ധേയമായിരുന്നു. നിലപാടുകളില്‍നിന്ന് അണുവിട മാറാതെ നിന്നു കൊണ്ടുള്ള ഭരണ നിര്‍വഹണം അദ്ദേഹത്തെ കേരളത്തിലെ ഒരു ജനപ്രിയ ഭരണാധികാരിയാക്കി. വിവാദം സൃഷ്ടിച്ച സ്മാര്‍ട്ട് സിറ്റി കരാര്‍ പരിഷ്‌കരിച്ച് ഒപ്പുവെയ്ക്കാനും വി.എസ്.അച്യുതാനന്ദന് കഴിഞ്ഞു. അഴിമതിക്കാരെയും കുറ്റവാളികളെയും തിരഞ്ഞു പിടിച്ച് നിയമത്തിന് മുന്നിലെത്തിക്കാന്‍ നടത്തിയ പോരാട്ടങ്ങള്‍ കേരളത്തിന് പുറത്തും അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തു

Ads by Google
സ്വന്തം ലേഖകന്‍
Monday 21 Jul 2025 06.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google