Monday, March 23, 2026 Last Updated 33 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Monday 21 Jul 2025 03.54 PM

കണ്ണൂരിൽ കുളിക്കുന്നതിനിടെ അപകടം; ഓട്ടോ ഡ്രൈവർ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

uploads/news/2025/07/792224/death img.jpg

കണ്ണൂർ: കുന്നാവ് ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറായ വയോധികൻ മുങ്ങിമരിച്ചു. പന്നേൻപാറ മരക്കുളത്തെ കാട്ടാമ്പള്ളി സുധാകരൻ (73) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. കുളിക്കുന്നതിനിടെ മുങ്ങിപ്പോയ സുധാകരനെ അഗ്നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുധാകരൻ സ്ഥിരമായി കുളത്തിലെത്തി കുളിക്കാറുണ്ടായിരുന്നു.

Ads by Google
Monday 21 Jul 2025 03.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google