Monday, March 23, 2026 Last Updated 30 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Monday 21 Jul 2025 10.42 AM

സാങ്കേതിക തകരാർ; ആകാശത്ത് വട്ടമിട്ട് പറന്ന് ഇൻഡിഗോ വിമാനം, 40 മിനിറ്റിന് ശേഷം ലാൻഡിങ്

issue

ഹൈദരാബാദ്: തിരുപ്പതിയിൽനിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കി. ഏകദേശം നാൽപതു മിനിറ്റോളം ആകാശത്ത് വട്ടമിട്ട് പറന്നതിനു ശേഷമാണ് വിമാനം തിരികെ ലാന്‍ഡ് ചെയ്തത്.

എയർബസ് എ 321 നിയോ എന്ന വിമാനം തിരുപ്പതി വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച വൈകുന്നേരം 7:42 ഓടെ പുറപ്പെടുകയും 8:34 ഓടെ തിരികെയെത്തുകയുമാണ് ചെയ്തതെന്ന് എയർ ട്രാഫിക് വെബ്സൈറ്റായ ഫ്ലൈറ്റ്റഡാർ 24 അറിയിച്ചു. തിരുപ്പതിയിലെ വെങ്കടഗിരി പട്ടണത്തിൽ എത്തിയ വിമാനം യുടേൺ എടുക്കുകയായിരുന്നു. പിന്നീട് നാൽപത് മിനിറ്റോളം ആകാശത്ത് വട്ടമിട്ട് പറന്നതിനുശേഷം തിരികെയെത്തി.

Ads by Google
Monday 21 Jul 2025 10.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google