Monday, March 23, 2026 Last Updated 34 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Monday 21 Jul 2025 10.49 AM

ഷാര്‍ജയില്‍ കൊല്ലം സ്വദേശിനിയുടെ ആത്മഹത്യ ; ഭര്‍ത്താവ് സതീഷിനായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കും

uploads/news/2025/07/792187/lookout-notice.jpg

കൊല്ലം: ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ ഭര്‍ത്താവ് സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി ചവറ തെക്കുഭാഗം പൊലീസ് കേസെടുത്തതിന് പിന്നാലെ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട പ്രത്യേക സംഘത്തിന്റെ പ്രത്യേക യോഗം ഇന്ന് ചേരും. ശനിയാഴ്ച രാവിലെയായിരുന്നു തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യ ശേഖറി(30)നെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതുല്യയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു. എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. മരണത്തില്‍ ഷാര്‍ജ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സതീഷിനെ നാട്ടിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. സതീഷിന്റെ പാസ്‌പോര്‍ട്ട് ഷാര്‍ജ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൃതദേഹം കേരളത്തില്‍ എത്തിച്ച ശേഷം റീപോസ്റ്റുമാര്‍ട്ടം ചെയ്യാനും ഉദ്ദേശമുണ്ട്. അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഷാര്‍ജ റോളപാര്‍ക്കിന് സമീപത്തെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്.

ഭര്‍ത്താവ് സതീഷ് ക്രൂരമായി മര്‍ദ്ദിച്ചെന്നും ആത്മഹത്യ ചെയ്യാനുള്ള ധൈര്യം തനിക്കില്ലെന്നുമുള്ള അതുല്യയുടെ ശബ്ദ സന്ദേശം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ദുബായില്‍ കോണ്‍ട്രാക്ടിങ് സ്ഥാപനത്തില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ് സതീഷ്. പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെയായിരുന്നു അതുല്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞദിവസം ഭാര്യ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും അന്വേഷണത്തെ ഭയക്കുന്നില്ലെന്നും സതീഷ് സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു.

Ads by Google
Monday 21 Jul 2025 10.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google