Sunday, March 22, 2026 Last Updated 16 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 22 Mar 2026 07.45 PM

കാറിൽ നിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടിയ കേസ്: ടാൻസാനിയൻ യുവാവിന് ജാമ്യം

ഇന്ത്യയിൽ ഉപരി പഠനത്തിനായി എത്തിയ ഇയാൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തിരുന്നു
tansanian, seized

ലഹരിക്കേസിൽ പിടിയിലായ ടാൻസാനിയൻ സ്വദേശി അബ്ദുൽ ഹാമിദിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എംഡിഎംഎയും ഹാഷിഷ് ഓയിലും പിടിച്ചെടുത്ത കേസിലാണ് നടപടി.

ഇന്ത്യയിൽ ഉപരി പഠനത്തിനായി എത്തിയ ഇയാൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തിരുന്നു. 2024 ഓഗസ്റ്റ് 9ന് എരുമപ്പെട്ടിയിൽ നിന്ന് കുന്നംകുളത്തേക്ക് പോയ കാറിൽ നിന്ന് 66.5 ഗ്രാം എംഡിഎംഎയും രണ്ട് കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുക്കുകയായിരുന്നു. ഒന്നും രണ്ടും പ്രതികൾക്ക് ലഹരി വസ്തു എത്തിച്ച് നൽകിയെന്നാണ് ഇയാൾക്കെതിരായ ആരോപണം. എന്നാൽ ഒന്നാം പ്രതിയുടെ അക്കൗണ്ടിൽ നിന്ന് 15,000 രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതൊഴികെ മറ്റു തെളിവുകൾ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു.

ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്ക് രണ്ട് ആൾ ജാമ്യവും സമർപ്പിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. കൂടാതെ, വിദേശ പൗരനായതിനാൽ ഫോറിൻ റീജണൽ രജിസ്ട്രേഷൻ ഓഫീസറുടെ നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും മോചനം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW