Monday, March 23, 2026 Last Updated 6 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 23 Mar 2026 04.10 PM

‘കോമാളി’ പരാമർശം ’ തോമസ് ഐസക് ക്ഷമാപണം നടത്തേണ്ടിയിരുന്നില്ല'; ഖേദപ്രകടനത്തിന് പിന്നാലെ രമേഷ് പിഷാരടി

മുകേഷിനും ഇന്നസെൻ്റിനുമെല്ലാം പ്രചാരണത്തിന് പോയിട്ടുണ്ടെന്ന് രമേഷ് പിഷാരടി പറഞ്ഞു .
thomas-isaac , ramesh pisharody
photo - facebook

പാലക്കാട് : സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസ്‌ക്ക് തനിക്കെതിര നടത്തിയ ' കോമളി ' പരാമര്‍ശത്തില്‍ തോമസ് ഐസക്ക് ക്ഷമാപണം നടത്തേണ്ടിയിരുന്നില്ലെന്ന് എന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി .

പലസ്തീൻ വിഷയത്തിലെ പ്രതികരണത്തെച്ചൊല്ലി തോമസ് ഐസക് ഉയർത്തിയ വിമർശനത്തിലും രമേഷ് പിഷാരടി മറുപടി നൽകി. പലസ്തീൻ വിഷയത്തിൽ താൻ സംസാരിച്ചതിൻ്റെ ചെറിയ റീലുകളാണ് പ്രചരിപ്പിക്കുന്നത്. പഴയ പല ക്ലിപ്പുകളും അവർ തപ്പുന്നുണ്ട്, തപ്പി നടക്കട്ടെയെന്നും പിഷാരടി പറഞ്ഞു. ഉണ്ണി മുകുന്ദൻ ഇന്ത്യൻ പ്രധാനമന്ത്രിയെ കണ്ട ഫോട്ടോക്കാണ് താൻ ലൈക്ക് അടിച്ചത്. തന്നെ അര സംഘി എന്നല്ലെ പറഞ്ഞത്, ഒരു സംഘി എന്ന് പറഞ്ഞില്ലല്ലോ എന്ന് പിഷാരടി പരിഹസിച്ചു. മുകേഷിനും ഇന്നസെൻ്റിനുമെല്ലാം പ്രചാരണത്തിന് പോയിട്ടുണ്ടെന്ന് രമേഷ് പിഷാരടി പറഞ്ഞു . അതെല്ലാം അവർ തപ്പിയെടുക്കട്ടെ എന്നും ചെളിവാരി എറിയുന്ന രാഷ്ട്രീയത്തിൽ നിന്നും താൻ മാറി നിൽക്കുകയാണ് എന്നും പിഷാരടി പറഞ്ഞു.

അതേസമയം പാലസ്തീൻ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചത്. യുഡിഎഫ് ഉന്നയിക്കുന്ന ഡീൽ ആരോപണങ്ങൾ രാഷ്ട്രീയമായ വിമർശനമാണ് താൻ ലക്ഷ്യംവെച്ചത്. പാലസ്തീൻ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചത്. യുഡിഎഫ് ഉന്നയിക്കുന്ന ഡീൽ ആരോപണങ്ങളെക്കുറിച്ച് വിശദീകരണം നൽകുന്ന വേളയിലാണ് തോമസ് ഐസക് 'കോമാളി' എന്ന പ്രയോഗം നടത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW