-->
പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരായ 'കോമാളി' പരാമർശത്തിൽ ഖേദംപ്രകടിപ്പിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. തന്റെ പരാമർശം രമേഷ് പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയെങ്കിൽ ഖേദം അറിയിക്കുന്നുവെന്നും പിഷാരടിയുടെ അഭിനയ മികവിനേക്കുറിച്ച് മോശമായി ഒന്നും പറയാനല്ല താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയമായ വിമർശനമാണ് താൻ ലക്ഷ്യംവെച്ചത്. പാലസ്തീൻ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചത്. യുഡിഎഫ് ഉന്നയിക്കുന്ന ഡീൽ ആരോപണങ്ങൾ രാഷ്ട്രീയമായ വിമർശനമാണ് താൻ ലക്ഷ്യംവെച്ചത്. പാലസ്തീൻ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചത്. യുഡിഎഫ് ഉന്നയിക്കുന്ന ഡീൽ ആരോപണങ്ങളെക്കുറിച്ച് വിശദീകരണം നൽകുന്ന വേളയിലാണ് തോമസ് ഐസക് 'കോമാളി' എന്ന പ്രയോഗം നടത്തിയത്.
ബിജെപിയുമായി എൽഡിഎഫ് വോട്ട് കച്ചവടം നടത്തുന്നു എന്ന ആരോപണത്തെ ഖണ്ഡിച്ച അദ്ദേഹം, മതനിരപേക്ഷ വോട്ടുകൾ ഇടതുപക്ഷത്തിന് ലഭിക്കുന്നതിലുള്ള പരിഭ്രാന്തിയാണ് കോൺഗ്രസിനെന്നും വിമർശിച്ചു. കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാർഥിയാക്കിയിട്ട് എന്തുകാര്യമെന്ന ഐസക്കിന്റെ പരാമർശം വിവാദമായിരുന്നു.