Monday, March 23, 2026 Last Updated 5 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 23 Mar 2026 03.52 PM

ഒമാനിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ്; ശക്തമായ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

ഇടിയോട് കൂടിയ മഴ വ്യാപകമായി ലഭിക്കും.
oman, rain

ഒമാനിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ദേശീയ മൾട്ടി-ഹസാർഡ് എർലി വാർണിംഗ് സെന്ററിന്റെ വിവരങ്ങൾ പ്രകാരം, തിങ്കളാഴ്ച രാത്രി 10 മണി വരെ മുന്നറിയിപ്പ് പ്രാബല്യത്തിൽ തുടരും. ഇടിയോട് കൂടിയ മഴ വ്യാപകമായി ലഭിക്കും.

ശക്തമായ ഇടിമിന്നലോടൊപ്പം കനത്ത മഴ, ചിലയിടങ്ങളിൽ മഞ്ഞുവീഴ്ച, കൂടാതെ ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മണിക്കൂറിൽ 28 മുതൽ 92 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ ദൃശ്യപര്യത കുറയുകയും അപകടസാധ്യത ഉയരുകയും ചെയ്യാം.

മസ്‌കറ്റ്, അൽ ദാഹിറ, അൽ ദാഖിലിയ, നോർത്ത്-സൗത്ത് അൽ ഷർഖിയ, നോർത്ത്-സൗത്ത് അൽ ബതിന, മുസന്ദം, അൽ ബുറൈമി, അൽ വുസ്ത തുടങ്ങിയ ഗവർണറേറ്റുകളിലാകെ കാലാവസ്ഥ അസ്ഥിരമാകുമെന്ന് വിലയിരുത്തുന്നു. ശക്തമായ മഴ മൂലം വാദികളിൽ മിന്നൽ വെള്ളപാച്ചിലിനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW