Friday, March 20, 2026 Last Updated 6 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 19 Mar 2026 11.38 PM

സണ്ണി ജോസഫിന്റെ സഹോദരന്‍ ഷാജി വി. ജോസഫ്‌ ബി.ജെ.പിയില്‍

uploads/news/2026/03/831168/k4.jpg

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥി തര്‍ക്കങ്ങള്‍ക്കിടെ കണ്ണൂരിലെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി കെ.പി.സി.സി. അധ്യക്ഷനും പേരാവൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയുമായ സണ്ണി ജോസഫിന്റെ സഹോദരന്‍ ഷാജി വി. ജോസഫ്‌ ബി.ജെ.പിയില്‍ ചേര്‍ന്നു. അഴീക്കോട്‌ മണ്ഡലത്തിലെ ബി.ജെ.പി. സ്‌ഥാനാര്‍ഥി കെ.കെ. വിനോദ്‌ കുമാറിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണ പരിപാടിയില്‍ ഷാജി പങ്കെടുത്തു.
കണ്ണൂര്‍ പുതിയതെരുവില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. മുന്‍ ഗോവ സംസ്‌ഥാന അധ്യക്ഷനും രാജ്യസഭാ എം.പിയുമായ സദാനന്ദ ഷേട്ട്‌ താനെവാദ്‌ ഷാജി വി. ജോസഫിന്‌ അംഗത്വം നല്‍കി. അഴീക്കോട്‌ മണ്ഡലത്തിലെ ബി.ജെ.പിയുടെ വിവിധ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഷാജി സജീവമാണ്‌.തെരഞ്ഞെടുപ്പ്‌ അടുത്ത വേളയില്‍ കെ.പി.സി.സി. അധ്യക്ഷന്റെ കുടുംബാംഗം തന്നെ പാര്‍ട്ടി വിടുന്നത്‌ കോണ്‍ഗ്രസിന്‌ വലിയ രാഷ്‌ട്രീയ ക്ഷീണമാണ്‌ ഉണ്ടാക്കിയത്‌. പേരാവൂര്‍ മണ്ഡലത്തില്‍ കെ. സുധാകരന്‍ അനുകൂലികളുടെ പ്രതിഷേധം നേരിടുകയാണ്‌ സണ്ണി ജോസഫ്‌.
നരേന്ദ്രമോദിയുടെ വികസന രാഷ്‌ട്രീയത്തില്‍ ആകൃഷ്‌ടനായാണ്‌ കോണ്‍ഗ്രസിനോട്‌ വിടപറഞ്ഞ്‌ ബി.ജെ.പിയില്‍ അംഗത്വമെടുത്തത്‌. എന്തെങ്കിലും സ്‌ഥാനത്തിനുവേണ്ടി ഒന്നിന്റെയും പിന്നാലെ പോയിട്ടില്ല. സണ്ണി ജോസഫുമായി അഭിപ്രായ ഭിന്നതയില്ലെന്നും ആശയപരമായ നിലപാടുമാറ്റം വ്യക്‌തിപരമാണെന്നും ഷാജി കെ. ജോസഫ്‌ പറഞ്ഞു.

Ads by Google
Thursday 19 Mar 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW