Wednesday, March 18, 2026 Last Updated 12 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 12.44 PM

യുഡിഎഫ് നേതാക്കന്മാര്‍ തമ്മില്‍ പോര് ; സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം കഴിയാതെ കൊച്ചി ; പോസ്റ്റര്‍ അടിച്ച് ദീപ്തി മേരി വര്‍ഗ്ഗീസ്

uploads/news/2026/03/830856/deepthy.jpg

കൊച്ചി: സീറ്റുചര്‍ച്ചകളില്‍ നേതാക്കന്മാര്‍ തമ്മില്‍ പോരടിക്കുമ്പോള്‍ ദീപ്തി വര്‍ഗ്ഗീസിനെ സ്ഥാനാര്‍ത്ഥിയാക്കി ഉറപ്പിച്ച് പോസ്റ്ററുളും ഫ്‌ളക്‌സുകളും അടിച്ച് കെ.സി.വേണുഗോപാല്‍ പക്ഷം. കൊച്ചിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ദീപ്തി മേരി വര്‍ഗ്ഗീസ് വരുമെന്ന സുചനകളുമായാണ് പോസ്റ്റര്‍ അടിച്ചിരിക്കുന്നത്. ''ഇനി കൊച്ചിയിയില്‍ സര്‍വ്വം ദീപ്തം''എന്ന പേരിലാണ് പോസ്റ്റര്‍.

കൊച്ചിയില്‍ ദീപ്തി മേരി വര്‍ഗീസിനേയും ഡിസിസി പ്രസിഡന്റ്് മുഹമ്മദ് ഷിയാസിന്റേയും പേരുകളാണ് പരിഗണനയ്ക്ക് വന്നിരിക്കുന്നത്. കൊച്ചിയില്‍ മുഹമ്മദ് ഷിയാസിനായി സതീശന്‍ ശക്തമായി വാദിക്കുമ്പോള്‍, ദീപ്തി മേരി വര്‍ഗീസിനെ ഇറക്കാനാണ് കെ.സി. വേണുഗോപാല്‍ ശ്രമിക്കുന്നത്. ചര്‍ച്ചകള്‍ക്കിടെ അതൃപ്തി പ്രകടിപ്പിച്ച് സതീശന്‍ ഇറങ്ങിപ്പോയതായും സൂചനകളുണ്ട്.

ഇപ്പോള്‍ പോസ്റ്റര്‍ പ്രിന്റ് ചെയ്തിരിക്കുന്നത് ദീപ്തി മേരി വര്‍ഗ്ഗീസിന്റെ അനുയായികളും. ദീപ്തി മേരി വര്‍ഗ്ഗീസ് കൊച്ചി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്്. വി.ഡി. സതീശന്റെ വിശ്വസ്തനാണ് മുഹമ്മദ് ഷിയാസ്. താന്‍ നിര്‍ദ്ദേശിക്കുന്ന നോമിനികളുടെ എണ്ണം കുറയുന്നതില്‍ വി.ഡി. സതീശന്‍ കടുത്ത അതൃപ്തിയിലാണ്.

അതിനിടയില്‍ കൊച്ചിക്ക് പുറമേ എറണാകുളത്ത് വൈപ്പിന്‍, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലും തര്‍ക്കം തുടരുകയാണ്. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളിക്കു പകരം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന മനോജ് മൂത്തേടനും ഉല്ലാസ് തോമസുമാണ് പരിഗണനയില്‍. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട എല്‍ദോസ് കുന്നപ്പിള്ളിയെ വീണ്ടും പരിഗണിക്കുമോ അതോ പുതിയ സ്ഥാനാര്‍ത്ഥി വരുമോ എന്നതിലും വ്യക്തതയില്ല.

എല്‍ദോസ് കുന്നപ്പള്ളിക്ക് വീണ്ടും അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സഭയുടെ ഇടപെടലും ഉണ്ടായിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ കെ. ബാബു സ്വയം പിന്മാറിയ സാഹചര്യത്തില്‍ ഇവിടെ ആര് വരുമെന്നത് സസ്‌പെന്‍സായി തുടരുകയാണ്. കേരള കോണ്‍ഗ്രസ് ജോസഫില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുത്ത ഇടുക്കി സീറ്റില്‍ സ്ഥാനാര്‍ത്ഥിയായില്ല. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി എന്നിവരുടെ പേരായിരുന്നു പരിഗണനയില്‍. കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് സീറ്റിനായി അവകാശവാദം ഉന്നയിച്ചതാണ് പ്രതിസന്ധിയായത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW